• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവൻ'; ഇനിയും അഭിപ്രായം പറയും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

'ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവൻ'; ഇനിയും അഭിപ്രായം പറയും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പലരും തന്നെ പുറത്തിറക്കില്ലെന്ന് വെല്ലുവിളിച്ചു. എന്നാൽ താൻ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവർണർ തൃശൂരിൽ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
    തൃശൂർ: ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയുടെ നടപടിയിൽ താൻ ഇടപെട്ടിട്ടില്ല. നിയമസഭാ പ്രവർത്തിക്കുന്നത് ജനങ്ങളുടെ പണം ഉപയോഗിച്ചാണ്. അനാവശ്യമായി പണം വിനിയോഗിക്കാൻ അനുവദിക്കില്ല. പലരും തന്നെ പുറത്തിറക്കില്ലെന്ന് വെല്ലുവിളിച്ചു. എന്നാൽ താൻ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവർണർ തൃശൂരിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആർക്കും വിമർശിക്കാമെന്നും ഗവർണർ പറഞ്ഞു.

    Also Read- ഗവർണർ 'സംസ്ഥാന ബിജെപി അധ്യക്ഷൻ' കളി അവസാനിപ്പിക്കണമെന്ന് സിപിഎം

    പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ സിപിഎമ്മും കെ മുരളീധരനും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചത്. ഗവർണർ രാജിവെച്ച് പോയില്ലെങ്കിൽ സംസ്ഥാനത്ത് ഇറങ്ങിനടക്കാൻ അനുവദിക്കില്ലെന്നായിരുന്നു കെ മുരളീധരൻ കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ പറഞ്ഞത്.

     

     
    Published by:Rajesh V
    First published: