നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 82 ഇടത്ത് പതിനായിരത്തിലധികം വോട്ടുണ്ട്; ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടാതാക്കും എന്ന് ബിജെഎസ്

    82 ഇടത്ത് പതിനായിരത്തിലധികം വോട്ടുണ്ട്; ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടാതാക്കും എന്ന് ബിജെഎസ്

    കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി - ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ്

    News18 Malayalam

    News18 Malayalam

    • Share this:
      ശബരിമല വിഷയത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച ഇടതുപക്ഷത്തെ വീണ്ടും ജയിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് കെട്ടിവച്ച കാശ് പോലും കിട്ടാത്ത അവസ്ഥയിലെത്തിക്കുമെന്ന് ബിജെഎസ് രൂപീകരിച്ച ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കള്‍ വെല്ലുവിളിച്ചു.

      കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി - ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കളായ എൻ.കെ.നീലകണ്ഠൻ ,വി. ഗോപകുമാർ എന്നിവർ കൊച്ചിയിൽ ആരോപിച്ചു.

      "12 സാമുദായിക സംഘടനകള്‍ ഞങ്ങളോടൊപ്പമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ചയുണ്ടായത് ഞങ്ങളുടെ പിന്തുണയോടെയാണ്. 82 മണ്ഡലങ്ങളില്‍ 10000ത്തിലധികം വോട്ടുകള്‍ ഞങ്ങള്‍ക്കുണ്ട്. ഇനി ഞങ്ങള്‍ ബിജെപിയുടെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. പഴയ അവസ്ഥയിലേക്ക് ബിജെപിയെ മാറ്റും. അവര്‍ക്ക് കെട്ടിവച്ച കാശ് പോലും കിട്ടാത്ത അവസ്ഥയിലെത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

      ശബരിമല വിഷയത്തില്‍ ഒട്ടേറെ സമരം നടത്തി. എല്ലാവരുടെ പേരിലും കേസുണ്ട്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച ഇടതുപക്ഷത്തെ വീണ്ടും ജയിപ്പിക്കാനുള്ള കുതന്ത്രമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് മുക്ത കേരളം ലക്ഷ്യമിടുന്ന ഇവര്‍ക്കൊപ്പം ഇനിയും തുടരാന്‍ ഞങ്ങളില്ല.
      ബിജെപി വഞ്ചിച്ചുവെന്നും അവരുമായി ഇനി ഒത്തുപോകാന്‍ സാധിക്കില്ലെന്നും ആരോപിച്ച ഇവർ എന്‍ഡിഎ വിടണമെന്ന് ഏറെ കാലമായി തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമ്മതിച്ചില്ല. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും അവഗണിക്കപ്പെട്ടതിനാലാണ് ഇനിയും തുടരാനില്ല എന്ന് തീരുമാനിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

      ബിജെപി ബന്ധം ബിഡിജെഎസ് ഒഴിവാക്കാത്തതിനാല്‍ ഞങ്ങള്‍ പാര്‍ട്ടി വിട്ടു. മൂന്ന് ജനറല്‍ സെക്രട്ടറിമാരും 11 ജില്ലാ കമ്മിറ്റികളും ഒരുമിച്ചാണ് പുതിയ പാര്‍ട്ടി ബൂത്ത് തലം വരെയുള്ള കമ്മിറ്റികളുടെ പിന്തുണയോടെ ഭാരതീയ ജനസേന (ബിജെഎസ്). രൂപീകരിച്ചിരിക്കുന്നത്.

      Also Read- സിപിഎമ്മിന് വോട്ടുചെയ്യാൻ BJP-BDJS പ്രവർത്തകർക്ക് നിർദേശമെന്ന് ആരോപണം; BDJS പിളർന്നു

      കെപിഎംഎസ് നേതാവ് എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ ആണ് പുതിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ഗോപകുമാര്‍, കെ കെ ബിനു എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാണ്. എസ് ബൈജു ട്രഷററാകും. കെ എസ് വിജയനാണ് ജനറല്‍ സെക്രട്ടറി. 50 അംഗ എക്‌സിക്യുട്ടീവ് സമിതി രൂപീകരിച്ചു. 15 അംഗ കൗണ്‍സിലും ചുമതലയേറ്റു.  എല്ലാ മണ്ഡലത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും

      ബിജെപി ഒട്ടേറെ വാഗ്ദാനങ്ങള്‍ തന്നിരുന്നുവെങ്കിലും ഒന്നും പാലിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പദവികള്‍ നല്‍കുമെന്നും ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും സ്മാരകം പണിയും എന്നെല്ലാം നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. ആറ് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഞങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

      2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മല്‍സരിച്ചത് 37 സീറ്റുകളിലാണ്. ഇത്തവണ രണ്ടു സീറ്റുകള്‍ പാര്‍ട്ടി അധികം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് ബിജെപി അറിയിച്ചത്. കഴിഞ്ഞ തവണ മല്‍സരിച്ച അത്ര സീറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, 20ല്‍ താഴെ സീറ്റുകള്‍ മാത്രമേ നല്‍കൂ എന്നാണ് ബിജെപി അറിയിച്ചത് .

      2016 നിയമസഭാ തെരഞ്ഞടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ് ബി.ജെ.പി. നേടിയത്. 2006ൽ നേടിയ 4.75 ശതമാനത്തിന്റെ ഇരട്ടി വോട്ടാണ് 10 വർഷത്തിന് ശേഷം നേടിയത്.

      2011ൽ 6.03 ശതമാനം വോട്ടാണ് ബി.ജെ.പി. നേടിയതെങ്കിൽ 2016 ൽ അത് 10.6 ശതമാനമായി ഉയർന്നു. ബി.ഡി.ജെ.എസ് നാല് ശതമാനം വോട്ട് നേടി.അങ്ങനെ മൊത്തം പതിനാല് ശതമാനത്തിലേറെയായി എൻഡി.എയുടെ വോട്ട് വിഹിതം.

      2015 ഡിസംബർ 5-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്.
      Published by:Chandrakanth viswanath
      First published:
      )}