• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം; പെൺകുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ കമ്മിഷൻ

കൊച്ചിയിൽ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം; പെൺകുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ കമ്മിഷൻ

ഇന്നലെ രാത്രി 10.30 ഓടെയാണ് പത്തൊമ്പതുകാരിയായ പെൺകുട്ടിയെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്തത്

  • Share this:
കൊച്ചി: ഓടുന്ന കാറിൽ മോഡലായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് നേരിട്ട് ആവശ്യപ്പെടും. പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സതീദേവി ന്യൂസ് 18നോട് പറഞ്ഞു.

ഇന്നലെ രാത്രി 10.30 ഓടെയാണ് പത്തൊമ്പതുകാരിയായ പെൺകുട്ടിയെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളേയും രാജസ്ഥാൻ സ്വദേശിനിയായ സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read- കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു; 3 യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ

കൊച്ചി ഷിപ്പ് യാർഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയിൽ ഇവർ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്. രണ്ടര മണിക്കൂറോളം കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ കാർ സഞ്ചരിച്ചു.

ഇതിനു ശേഷം യുവതിയെ കാക്കനാട്ടെ വീട്ടിൽ ഇറക്കിവിട്ടു. യുവതിയുടെ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചത്. പെൺകുട്ടിക്ക് പരിചയമുള്ളവർ തന്നെയാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Published by:Naseeba TC
First published: