നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിന്തൽമണ്ണ മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ഇടതുപക്ഷം; മഞ്ഞളാംകുഴി അലി വീണ്ടും മത്സരിക്കുമോ?

  പെരിന്തൽമണ്ണ മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ഇടതുപക്ഷം; മഞ്ഞളാംകുഴി അലി വീണ്ടും മത്സരിക്കുമോ?

  ഇടതു പക്ഷത്തിന് വേരോട്ടമുള്ള മണ്ണാണെങ്കിലും 1970 ന് ശേഷം 2006 ല്‍ മാത്രമാണ് പെരിന്തല്‍മണ്ണ നേടാൻ സാധിച്ചിട്ടുള്ളത്.

  മഞ്ഞളാംകുഴി അലി

  മഞ്ഞളാംകുഴി അലി

  • Share this:
  മലപ്പുറം:  ജില്ലയില്‍ ഇടതുപക്ഷം ഇത്തവണ ഏറ്റവും അധികം പ്രതീക്ഷ വെക്കുന്ന  നിയമസഭ മണ്ഡലമാണ് പെരിന്തല്‍മണ്ണ. ഇഎംഎസിന്റെ ജന്മനാടായ ഏലംകുളം ഉൾക്കൊള്ളുന്ന മണ്ഡലം. നിലവില്‍ മുസ്ലീംലീഗിൻറെ കൈവശമാണ് മണ്ഡലമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ്  വോട്ട് കണക്കുകള്‍ കൂടി അനുകൂലമായതോടെ ഏറെ പ്രതീക്ഷയിലാണ് ഇടതുപക്ഷം.

  ഇടതു പക്ഷത്തിന് വേരോട്ടമുള്ള മണ്ണാണെങ്കിലും 1970 ന് ശേഷം 2006 ല്‍ മാത്രമാണ് പെരിന്തല്‍മണ്ണ നേടാൻ സാധിച്ചിട്ടുള്ളത്. ഹമീദ് മാസ്റ്ററെ തോൽപ്പിച്ച് വി ശശികുമാർ പെരിന്തൽമണ്ണയെ ചുവപ്പിച്ചു . 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ, 2016 ൽ കേവലം 579 വോട്ടിനായിരുന്നു അലിയുടെ ജയം. പക്ഷേ  2019 ലെ ലോക്സഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 23038 വോട്ടിന് ലീ‍ഡ് ചെയ്തു.

  Also Read മുസ്ലീം ലീഗ് നിയമസഭയിലും പുതുമുഖങ്ങളെ ഇറക്കും; എട്ട് സിറ്റിംഗ് എം.എല്‍.എ.മാര്‍ക്ക് സീറ്റുണ്ടാവില്ല

  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ  വോട്ട് കണക്കില്‍ എല്‍ ഡി എഫിനാണ് നേരിയ മുൻതൂക്കം. 267 വോട്ടിന്. മണ്ഡലത്തിലെ 7 തദ്ദേശ ഭരണ മേഖലകളിൽ നാലിടത്തും എൽഡിഎഫിന് ആണ് മേൽക്കൈ. പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, താഴേക്കോട്, മേലാറ്റൂർ പഞ്ചായത്തുകളും എൽഡിഎഫിന് ഒപ്പം ആണ്. ഏലംകുളം, വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ യുഡിഎഫിന് വോട്ട് കൂടുതലുണ്ട്. അതുകൊണ്ട് തന്നെ മാറിയ സാഹചര്യത്തില്‍ ആഞ്ഞ് ശ്രമിച്ചാൽ പെരിന്തല്‍മണ്ണ പിടിമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്.

  ടി.പി അഷ്റഫ് അലി, വി.പി മുഹമ്മദ് ഹനീഫ, വി ശശികുമാർ, എം മുഹമ്മദ് സലീം


  2011 ലും 16 ലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ, മുൻ എം എല്‍ എ കൂടിയായ വി ശശികുമാര്‍, പെരിന്തല്‍മണ്ണ നഗരസഭ മുൻ ചെയര്‍മാൻ എം മുഹമ്മദ് സലീം, പുലാമന്തോള്‍ പഞ്ചായത്ത് മുൻ പ്രസിഡൻറ് വി പി മുഹമ്മദ് ഹനീഫ എന്നിവരാണ് സ്ഥാനാര്‍ത്ഥികളാകാൻ സാധ്യത ഉള്ളവര്‍. ശശികുമാര്‍ സംഘടന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുവാൻ താൽപര്യപ്പെട്ടാല്‍ വി പി മുഹമ്മദ് ഹനീഫ, മുഹമ്മദ് സലീം എന്നിവരിലേക്ക് ചര്‍ച്ച ചുരുങ്ങും. ഈ രണ്ട് പേര്‍ക്കും പുറമെ സ്ഥാനാര്‍ത്ഥിയാകാൻ സാധ്യത ഉള്ള മറ്റൊരു പെരിന്തല്‍മണ്ണ സ്വദേശി കൂടിയുണ്ട്. സ്പീക്കര് പി ശ്രീരാമകൃഷ്ണൻ.പക്ഷേ അദ്ദേഹം പൊന്നാനിയിൽ മൂന്നാം തവണയും മത്സരിച്ചേക്കുമെന്നാണ് സൂചന. മറുവശത്ത്മഞ്ഞളാംകുഴി അലി മൂന്നാമതും ഇവിടെ മത്സരിക്കാൻ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

  മഞ്ഞളാംകുഴി അലിക്കെതിരെ മണ്ഡലത്തിലെ മുസ്ലീംലീഗിലെ ഒരു വിഭാഗം രംഗത്തുണ്ട്. കഴിഞ്ഞ തവണ ഭൂരിപക്ഷം 579 ലേക്ക് ചുരുങ്ങിയതിനു കാരണവും ഇതാണ്. .കുറച്ച് കൂടി സുരക്ഷിത മണ്ഡലം എന്ന നിലയില്‍ സ്വന്തം നാട് കൂടി ആയ മങ്കടയിലേക്ക് മാറാൻ  അലിക്ക് ശ്രമിക്കുന്നതും  ഇതുകൊണ്ടാണ്. അലി മങ്കടയിലേക്ക് മാറിയാല്‍ എം എസ് എഫ് ദേശീയ പ്രസിഡൻറ് ടി പി അഷ്റഫലിയോ മറ്റേതെങ്കിലും യുവ നേതാക്കളോ ആകും മത്സരിക്കുക. എൽഡിഎഫ് സ്ഥാനാർഥി ആരാകും എന്നതിനേക്കാൾ യുഡിഎഫ് സ്ഥാനാർത്ഥിയായി മഞ്ഞളാംകുഴി അലി വീണ്ടും മത്സരിക്കുമോ എന്നതാണ് പെരിന്തൽമണ്ണയിൽ നിർണായകം.
  Published by:Aneesh Anirudhan
  First published:
  )}