നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മങ്കടയും പെരിന്തൽമണ്ണയും ഒരുപോലെ പ്രിയപ്പെട്ടത്'; മഞ്ഞളാംകുഴി അലി മങ്കടയിലേക്ക് മാറുമോ?

  'മങ്കടയും പെരിന്തൽമണ്ണയും ഒരുപോലെ പ്രിയപ്പെട്ടത്'; മഞ്ഞളാംകുഴി അലി മങ്കടയിലേക്ക് മാറുമോ?

  പെരിന്തൽമണ്ണയിൽ അലിക്ക് എതിരെ ലീഗിൽ തന്നെ ഒരു വിഭാഗം ശക്തമാണ്. അലി മണ്ഡലം മാറാൻ ആലോചിക്കുന്നത് തന്നെ ഇക്കാരണം കൊണ്ടാണ്. എന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ബുദ്ധിമുട്ടില്ല എന്ന് അദ്ദേഹം പറയുന്നു.

  മഞ്ഞളാംകുഴി അലി

  മഞ്ഞളാംകുഴി അലി

  • Share this:
  മലപ്പുറം:  പെരിന്തൽമണ്ണയും മങ്കടയും ഒരുപോലെ പ്രിയപ്പെട്ടതാണെന്ന് മഞ്ഞളാംകുഴി അലി. മൽസരിക്കുന്ന കാര്യത്തിൽ പാർട്ടി എന്താണോ പറയുന്നത് അത് അനുസരിക്കും. എ വിജയരാഘവൻ സി പി എം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ഇത്രയും വർഗീയ പ്രസ്താവനകൾ ഇടത് പക്ഷം നടത്താൻ തുടങ്ങിയതെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു.

  മലപ്പുറം ജില്ലയിൽ സ്വതന്ത്രൻമാരെ വച്ചുള്ള ഇടത് മുന്നണിയുടെ പരീക്ഷണം തുടങ്ങിയത് മഞ്ഞളാംകുഴി അലി 2001 ൽ മങ്കടയിൽ ജയിച്ചത് മുതൽ ആണ്. 2006 ലും മങ്കട നിലനിർത്തിയ അദ്ദേഹം 2011 ആയപ്പോഴേക്കും ലീഗിനോപ്പം ചേർന്നു. പെരിന്തൽമണ്ണ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത അദേഹം 2016 ൽ നേരിയ ഭൂരിപക്ഷത്തിൽ ആണെങ്കിലും നില നിർത്തി. ഇത്തവണ പെരിന്തൽമണ്ണയിൽ നിന്നും മങ്കടയിലേക്ക് മാറാൻ  ശ്രമിക്കുന്നോ എന്ന ചോദ്യത്തോട് അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെ.

  " ഞാൻ മങ്കടയും പെരിന്തൽമണ്ണയും 10 വർഷം വീതം എംഎൽഎ ആയിട്ടുണ്ട്..5 തവണ മൽസരിച്ചതിൽ 4 തവണ ജയിച്ചു. ഇനിയും മൽസരിക്കാൻ വ്യക്തിപരമായി താത്പര്യം ഇല്ല. പക്ഷേ പാർട്ടി പറഞ്ഞാൽ തയ്യാർ ആണ്. പെരിന്തൽമണ്ണ പോലെ തന്നെ പ്രിയപ്പെട്ടത് ആണ് എനിക്ക് മങ്കട. ഞാൻ താമസിക്കുന്നത് ആ മണ്ഡലത്തിൽ ആണ്. എനിക്ക് അറിയാവുന്ന ആളുകൾ ധാരാളം ഉള്ള മണ്ഡലം. ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും എന്ന ആത്മവിശ്വാസം ഉണ്ട്."

  Also Read- ഇനി മത്സരിക്കാനില്ലെന്ന് താനൂർ എംഎൽഎ വി അബ്ദുൾ റഹ്മാൻ

  പെരിന്തൽമണ്ണയിൽ അലിക്ക് എതിരെ ലീഗിൽ തന്നെ ഒരു വിഭാഗം ശക്തമാണ്. അലി മണ്ഡലം മാറാൻ ആലോചിക്കുന്നത് തന്നെ ഇക്കാരണം കൊണ്ടാണ്. എന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ബുദ്ധിമുട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
  " അത്ര വലിയ പ്രശ്നം ഒന്നും പെരിന്തൽമണ്ണ ഇപ്പൊൾ ഇല്ല. പാണക്കാട് തങ്ങൾ വിളിച്ച് ചർച്ച ചെയ്താൽ തീരുന്ന പ്രശ്നം മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളൂ. ഈ പ്രശ്നങ്ങൾ ഒന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് കരുതുന്നുമില്ല."- അദ്ദേഹം പറഞ്ഞു.

  ഇടത്പക്ഷത്തിനെതിരെ നിശിത വിമർശനം ആണ് അലി ഉയർത്തുന്നത്. " സിപിഎം ഇപ്പൊൾ കടുത്ത വർഗീയ പ്രചരണം ആണ് നടത്തുന്നത്. ഇനി പികെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് അനുവദിക്കുക ആണെങ്കിൽ അതിൽ എന്താണ് തെറ്റ്. എ വിജയരാഘവന് ആണ് വർഗീയ പ്രചാരണം നടത്തുന്നതിന് നേതൃത്വം നൽകുന്നത് ". വിജയരാഘവൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത ശേഷം ആണ് ഇത്തരം പ്രചാരണങ്ങൾ ഇത്രമാത്രം വർധിച്ചത് എന്നും അലി കൂട്ടിച്ചേർത്തു.

  Also Read- പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പാർലമെൻ്റിൽ നിന്നുള്ള രാജി; യുഡിഎഫിന് അനുകൂലമോ പ്രതികൂലമോ?

  മുൻപ് മഞ്ഞളാംകുഴി അലി എൽഡിഎഫ് വിട്ടതിനു പിന്നിൽ എ വിജയരാഘവന്റെ ഇടപെടലും നിർണായകം ആയിരുന്നു എന്നത് കൂടി പ്രസക്തം ആണ്.

  മലപ്പുറം ജില്ലയില്‍ ഇടതുപക്ഷം ഇത്തവണ ഏറ്റവും അധികം പ്രതീക്ഷ വെക്കുന്ന  നിയമസഭ മണ്ഡലമാണ് പെരിന്തല്‍മണ്ണ. ഇഎംഎസിന്റെ ജന്മനാട് ഏലംകുളം ഉൾക്കൊള്ളുന്ന മണ്ഡലം.  തദ്ദേശ തെരഞ്ഞെടുപ്പ്  വോട്ട് കണക്കുകള്‍ കൂടി അനുകൂലമായതോടെ ഏറെ പ്രതീക്ഷയിലാണ് ഇടതുപക്ഷം.  ഇടതു പക്ഷത്തിന് വേരോട്ടമുള്ള മണ്ണാണെങ്കിലും 1970 ന് ശേഷം 2006 ല്‍ മാത്രമാണ് ഇടതുപക്ഷത്തിന് പെരിന്തല്‍മണ്ണ നേടാൻ സാധിച്ചിട്ടുള്ളത്. ഹമീദ് മാസ്റ്ററെ തോൽപ്പിച്ച് വി ശശികുമാർ പെരിന്തൽമണ്ണയെ ചുവപ്പിച്ചു . 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ചു.

  കഴിഞ്ഞ തവണ , 2016 ൽ കേവലം 579 വോട്ടിനായിരുന്നു അലിയുടെ ജയം. പക്ഷേ  2019 ലെ ലോക്സഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 23038 വോട്ടിന് ലീ‍ഡ് ചെയ്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ  വോട്ട് കണക്കില്‍ എല്‍ ഡി എഫിനാണ് നേരിയ മുൻതൂക്കം. 267 വോട്ടിന്. മണ്ഡലത്തിലെ 7 തദ്ദേശ ഭരണ മേഖലകളിൽ നാലിടത്തും എൽഡിഎഫിന് ആണ് മേൽക്കൈ. പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, താഴേക്കോട്, മേലാറ്റൂർ പഞ്ചായത്തുകളും എൽഡിഎഫിന് ഒപ്പം ആണ്.

  Also Read- 'എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്'; വിസിക്ക് ഇന്റർവ്യൂ ബോർഡിലെ വിദഗ്ധരുടെ കത്ത്

  ഏലംകുളം, വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ യുഡിഎഫിന് വോട്ട് കൂടുതൽ ഉണ്ട്.  അതുകൊണ്ട് തന്നെ മാറിയ സാഹചര്യത്തില്‍ ആഞ്ഞ് പിടിച്ചാല്‍ പെരിന്തല്‍മണ്ണ പിടിക്കാം എന്ന് തന്നെ എല്‍ ഡി എഫ് കരുതുന്നുണ്ട്.   2011 ലും 16 ലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ, മുൻ എം എല്‍ എ കൂടിയായ വി ശശികുമാര്‍, പെരിന്തല്‍മണ്ണ നഗരസഭ മുൻ ചെയര്‍മാൻ എം മുഹമ്മദ് സലീം, പുലാമന്തോള്‍ പഞ്ചായത്ത് മുൻ പ്രസിഡൻറ് വി പി മുഹമ്മദ് ഹനീഫ എന്നിവരാണ് സ്ഥാനാര്‍ത്ഥികളാകാൻ സാധ്യത ഉള്ളവര്‍.
  Published by:Rajesh V
  First published:
  )}