ഉപ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യു ഡിഎഫിലെ രണ്ടു പ്രധാന കക്ഷികൾ തമ്മിലുള്ള വ്യത്യാസം എങ്ങനെയാകുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
2016 തെരഞ്ഞെടുപ്പിൽ കക്ഷിനില
കോൺഗ്രസ് 22
മുസ്ലിം ലീഗ് 18
മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖ് മരിച്ചതോടെ ലീഗിന്റെ ഒരു സീറ്റ് കുറഞ്ഞു. ലോക് സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മൂന്ന് കോൺഗ്രസ് എം.എൽ.എ മാർ രാജിവെച്ചതോടെ കോൺഗ്രസ് 19 ആയി.
ആദ്യ ഫലസൂചിക അനുസരിച്ച് കോൺഗ്രസ് മൂന്നു സിറ്റിംഗ് സീറ്റുകളിലും പിന്നിലാണ് (8.30 am). ലീഗ് മുന്നിലും. അങ്ങനെ വന്നാൽ കോൺഗ്രസും ലീഗും തമ്മിലെ വ്യത്യാസം വെറും ഒരു സീറ്റാകും. സിറ്റിംഗ് സീറ്റുകൾ നിലനിർത്തി അരൂരും പിടിച്ചെടുത്താൽ മുന്നണിയിൽ കോൺഗ്രസിന്റെ സീറ്റ് 23 ആയി വർധിക്കും.
Kerala By-election results LIVE: യുഡിഎഫ് മൂന്നിടത്തും എൽഡിഎഫ് രണ്ടിടത്തും മുന്നേറുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, By Election in Kerala, Konni By-Election, Ldf, Manjeswaram, Udf, Vattiyoorkavu By-Election