തിരുവനന്തപുരം: സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമെന്ന സൂചന നൽകി കോടിയേരി ബാലകൃഷ്ണൻ. തന്റേത് താൽക്കാലിക അവധി മാത്രമാണ്. ചികിത്സ തീരുന്ന മുറയ്ക്ക് മടങ്ങിവരവ് പാര്‍ട്ടി തീരുമാനിക്കും. മത്സരിക്കാത്ത താൻ മന്ത്രിയാവില്ല. മത്സരിക്കാത്തവരെ ഇടതുമുന്നണി മന്ത്രിയാക്കാറില്ല. ജയിക്കുന്നവരിൽ മന്ത്രിസ്ഥാനത്തെത്താൻ യോഗ്യതയുള്ള നിരവധി പേരുണ്ടെന്നും കോടിയേരി ന്യൂസ് 18നോട് പറഞ്ഞു
തുടർഭരണം എന്നാൽ ഇപ്പോഴുള്ള മന്ത്രിമാരും എംഎൽഎമാരും തുടരുക എന്നല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ ന്യൂസ് 18 പടനായകർ പരിപാടിയിൽ പറഞ്ഞു. നിലവിലുള്ളവർ അതുപോലെ തുടരാൻ കേരളത്തിൽ ചൈനയിലെ പോലെ കമ്യൂണിസ്റ്റ് ഭരണമല്ല. ഇവിടെയുള്ളത് ജനാധിപത്യഭരണമാണ്. തോമസ് ഐസക്കിനേയും ജി സുധാകരനേയും മൽസരിപ്പിക്കേണ്ടതില്ലെന്ന് പാർട്ടി എടുത്ത തീരുമാനമാണ്.
പാർട്ടി ഒരു തീരുമാനം എടുത്താൽ അത് എല്ലാവർക്കും ബാധകമാണ്. 30 വർഷം മന്ത്രിമാരും എംഎൽഎമാരും മാറാതിരുന്നതാണ് ബംഗാളിലെ തിരിച്ചടിക്കുണ്ടായ കാരണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ ഒരു നോട്ടീസും ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അല്ലാതെ ഒരു വിവരവും ഇല്ല. സ്വപ്‌നയേയും സന്തോഷ് ഈപ്പനേയും ഒരിക്കൽ പോലും കണ്ടിട്ടില്ല. കാണാത്തവരുടെ കയ്യിൽ നിന്ന് എങ്ങനെയാണ് ഫോൺ വാങ്ങുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.
ശക്തനായ ആൾ എന്ന പേരിൽ നേമത്ത് മുരളീധരനെ കൊണ്ടുവന്നത് മതനിരപേക്ഷ വോട്ട് ഭിന്നിപ്പിക്കാനെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ തവണ ദുർബലനെ നിർത്തി ബിജെപിയെ സഹായിച്ച കോൺഗ്രസ് ഇത്തവണ ശക്തനെ നിർത്തി സഹായിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ വോട്ട് കോൺഗ്രസ് പിടിച്ചാൽ നേമത്ത് ഇടതുമുന്നണി ജയിക്കും.
Also Read-
പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പേരാമ്പ്ര സ്ഥാനാര്‍ത്ഥിക്ക് യോഗി ആദിത്യനാഥുമായി അടുപ്പം; മുസ്ലീംലീഗിൽ പ്രതിഷേധം75 വയസ്സുകഴിഞ്ഞതിനാൽ കേന്ദ്രമന്ത്രിയാക്കാൻ കഴിയില്ല എന്നു പറഞ്ഞ ബിജെപി എങ്ങനെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Also Read-
CM Pinarayi Vijayan |പ്രതിപക്ഷം നിരാശയിൽ; ജനങ്ങളുടെ പ്രതീക്ഷ എൽ ഡി എഫിനൊപ്പംകേരളത്തിൽ ഇപ്പോൾ ബിജെപിക്ക് എത്ര മുഖ്യമന്ത്രിമാരാണ് ഉള്ളത്. കഴിഞ്ഞ തവണ ജയിച്ച ഒരു സീറ്റുകൂടി തോൽക്കാൻ പോകുന്ന പാർട്ടി ഈ മുഖ്യമന്ത്രിമാരെ എന്തുചെയ്യും. ഹെലികോപ്റ്ററിൽ കറങ്ങി സുരേന്ദ്രൻ കാശു തീർക്കുകയേ ഉള്ളൂവെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫിന്റെ ശക്തി മുസ്ലിം ലീഗും കേരളാ കോൺഗ്രസുമാണ്. കോൺഗ്രസ് ഒറ്റയ്ക്കു നിന്നാൽ ഒരു സീറ്റിൽ പോലും ജയിക്കില്ല. കേരളാ കോൺഗ്രസിലെ പ്രബലവിഭാഗം ഇടതുമുന്നണിയിലേക്കു വന്നതോടെ യുഡിഎഫ് കൂടുതൽ ദുർബലമായി.
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചെലവിലെ പണം മുഴുവൻ ബക്കറ്റ് പിരിവിലൂടെ കിട്ടിയതാണെന്നും കോടിയേരി ബാലകൃഷ്ണൻ. ജനങ്ങൾ നൽകിയ പത്തും പതിനഞ്ചും രൂപയാണ് പാർട്ടിയുടെ കരുത്ത്. സ്വർണക്കടത്തിലൂടെ പണമെത്തിച്ചു എന്ന് ആരോപിക്കുന്ന ബിജെപിയെ കോർപ്പറേറ്റുകളാണ് സഹായിക്കുന്നതെന്നും ന്യൂസ് 18 പടനായകർ പരിപാടിയിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.