• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh| ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരേയും പേടിയില്ല; പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യം: സ്വപ്ന സുരേഷ്

Swapna Suresh| ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരേയും പേടിയില്ല; പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യം: സ്വപ്ന സുരേഷ്

എല്ലാ കാര്യങ്ങളും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ തുറന്ന് പറയുമെന്ന് സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

  • Last Updated :
  • Share this:
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ (Gold Smuggling case) നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സ്വപ്നാ സുരേഷിന് (Swapna Suresh) നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സ്വപ്‌ന പറഞ്ഞു. ഇമെയിലിന് സാങ്കേതിക പ്രശ്നം ഉണ്ട്. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇ ഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. ഇ ഡി ചോദിക്കുന്ന  ചോദ്യങ്ങൾക്ക് ഉത്തരം നൽകും.

മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത് പറയുമെന്നും സ്വപന പറഞ്ഞു.  എല്ലാ അന്വേഷണ ഏജൻസികളുമായും സഹകരിക്കും. അന്വേഷണം വരുന്നത് നേരിടും. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരെയും പേടിയില്ല. പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യമാണ്. ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോപങ്ങളെ കുറിച്ചും ആണ് പറയാൻ ഉള്ളത്.

ശബ്ദ രേഖയെ കുറിച്ച് അന്വേഷിക്കാൻ ഉള്ള പൂർണ്ണ ഉത്തരവാദിത്തം അന്വേഷണ ഏജൻസികൾക്കാണ്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഭയപ്പെടാനായി ഒന്നും ഇല്ല. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന പറഞ്ഞു. കേസിലെ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ സംബന്ധിക്കുന്ന രേഖകളുമായി നാളെ രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാവണമെന്നാണ് ഇഡി നോട്ടീസില്‍ പറയുന്നത്.

Also Read-Gold Smuggling Swapna suresh| സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലുകൾ: സ്വപ്ന സുരേഷ് വീണ്ടും ഹാജരാകണമെന്ന് Enforcement

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കേസിലെ പ്രതിയുമായ എം.ശിവശങ്കർ തന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് സ്വപ്‌ന സുരേഷ് നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ നടപടി.
Also Read-Reporter's Account; സ്വപ്ന സുരേഷിന്റെ News18Kerala Exclusive അഭിമുഖം വന്ന വഴി

സംസ്ഥാന സര്‍ക്കാരിന് യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ഏക ബന്ധം ശിവശങ്കറാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് അനുകൂലമായ രീതിയില്‍ ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയതും ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണെന്ന സ്വപ്നയുടെ തുറന്നുപറച്ചിലും ഇഡി പരിശോധിക്കും.
Published by:Naseeba TC
First published: