News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 28, 2021, 12:32 PM IST
News18
കൊച്ചി:" ട്വൻറി 20 കിഴക്കമ്പലം, വി ഫോർ പീപ്പിൾ പാർട്ടി, ട്വൻറി 20 ചെല്ലാനം... ഈ മൂന്നു സംഘടനകളും കൂടി എറണാകുളം ജില്ലയിലെ നിയമസഭാ
തിരഞ്ഞെടുപ്പിൽ പ്രമുഖ മുന്നണികൾക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല . മുന്നണികൾ വീതിച്ചെടുത്തിരുന്ന വോട്ടുകൾ ജനകീയ കൂട്ടായ്മകൾ കൂടി പങ്കിടുന്നതാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത്. കിഴക്കമ്പലത്ത് ട്വൻറി 20 ഭരണം തുടരുമ്പോൾ , ചെല്ലാനത്ത് ജനകീയ കൂട്ടായ്മയായ ട്വൻറി 20 ചെല്ലാനം നിർണായക ശക്തിയായി. കൊച്ചി കോർപറേഷനുകളിലാകട്ടെ പല വാർഡുകളിലും സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ വി ഫോർ കൊച്ചി എന്ന സംഘടന മാറ്റിയെഴുതി. മുന്നണികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വലിയ വെല്ലുവിളി ഉയർത്തിയ ഈ സംഘടനകൾ ജില്ലയിലെ പല നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
Also Read
പ്രശ്നബാധിത ബൂത്തുകളുടെ ചുമതല കേന്ദ്രസേനക്ക്; കേരള പൊലീസ് പടിക്ക് പുറത്ത്എറണാകുളം ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനുള്ള ആലോചനകളാണ് കിഴക്കമ്പലം ട്വന്റി 20 നടത്തുന്നത്. ഇതിന്റെ ഭാഗമായി കിറ്റെക്സ് ഗ്രൂപ്പ് വിവിധ മണ്ഡലങ്ങളില്‍ സര്‍വേ നടത്തുകയും ചെയ്തു. 5 ഇടത്ത് നിര്‍ണായക സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കിറ്റെക്സിന്റെ വിലയിരുത്തല്‍. മറ്റിടങ്ങളിലും മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കി മത്സരിക്കാനുള്ള സാധ്യതകളാണ് ട്വന്റി 20 തേടുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ കിറ്റെക്സ് എന്ന കോര്‍പ്പറേറ്റ് സ്ഥാപനം 2015 ല്‍ രൂപം നല്കിയ ട്വന്റി 20 കൂട്ടായ്മ അഞ്ച് കൊല്ലത്തിനിപ്പുറത്ത് 4 പഞ്ചായത്തുകളിലെ ഭരണം പിടിക്കുകയും ഒരിടത്ത് നിര്‍ണായക സ്വാധീനമായി മാറുകയും ചെയ്തു.
കൊച്ചി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ വി ഫോര്‍ കൊച്ചി നിയമ സഭ തിരഞ്ഞെടുപ്പിനായി പെരുമാറ്റി കളത്തിൽ ഇറങ്ങുകയാണ്.വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി എന്ന പേരിൽ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങുകയാണ് ഇവർ. ഇതിനുവേണ്ടി വേണ്ടി സമാന ചിന്താഗതിക്കാരായ സംഘടനകളുമായി സഹകരിക്കുമെന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന് അറിയിച്ചു.
കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പത്തോളം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ സംഘടന പല സ്ഥാനാര്‍ഥികളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിച്ചു. ഇതേ തുടര്‍ന്നാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. നിലവിലെ തീരുമാനമനുസരിച്ച് തൃപ്പൂണിത്തുറ , എറണാകുളം, കൊച്ചി , തൃക്കാക്കര, കളമശ്ശേരി, വൈപ്പിന്‍ നിയോജകമണ്ഡലങ്ങളില്‍ എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. വലിയ വിജയസാധ്യത പാര്‍ട്ടിക്ക് ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അടുത്ത ആഴ്ച 6 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.വണ്‍ ഇന്ത്യ വണ്‍ പീപ്പിള്‍ അടക്കം പല സംഘടനകളുമായും നിയമസഭ തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്ട്ടികളോടോ മുന്നണികളോടോ സഹകരിക്കില്ലെന്ന് വി 4 പീപ്പിള്‍ പാര്‍ട്ടി വ്യക്തമാക്കി.
ചെല്ലാനത്തെ കടല്‍ക്ഷോഭം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരായ പ്രദേശവാസികളുടെ പ്രതിഷേധമാണ് ചെല്ലാനം ട്വന്റി 20യുടെ രൂപീകരണത്തിലേക്ക് വഴിവെച്ചത്. രൂപീകരിച്ച് മാസങ്ങള്‍ക്കിപ്പുറം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 8 വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും വിജയിച്ച ചെല്ലാനം ട്വന്റി 20 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍
യുഡിഎഫിന് ചെല്ലാനത്ത് വലിയ തിരിച്ചടിയാണ് ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെല്ലാനം ട്വന്റി 20 പിടിച്ച വോട്ടുകള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായാല്‍ പോലും കൊച്ചി സീറ്റില്‍ യുഡിഎഫ് പിടിച്ചു നിൽക്കാൻ പാടുപെടും.
Published by:
Aneesh Anirudhan
First published:
February 28, 2021, 12:28 PM IST