നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ഭീതിയിൽ യാത്രക്കാർ കുറയുന്നു; ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ

  കോവിഡ് ഭീതിയിൽ യാത്രക്കാർ കുറയുന്നു; ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ

  ഡീസൽ വില ഉയരുന്നത് മൂലം ചാർജ് വർധനയുടെ ഗുണം ലഭിയ്ക്കുന്നില്ലെന്നാണ് ബസുടമകളുടെ നിലപാട്. വാഹന നികുതിയിലും ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം

  News18 Malayalam

  News18 Malayalam

  • Share this:
  ആഗസ്ത് ഒന്നു മുതൽ  സർവ്വീസ് നിർത്തി വെക്കുമെന്ന് സ്വകാര്യ ബസുടമകൾ. ചാർജ് വർധിപ്പിച്ചെങ്കിലും കോവിഡ് ഭീതിയെ തുടർന്ന് ബസുകളിൽ യാത്രക്കാർ കുറവാണെന്ന് ബസുടമകൾ പറയുന്നു. ഇത് വലിയ നഷ്ടം വരുത്തുന്നതാണ് സർവ്വീസ് നിർത്തിവെക്കാൻ കാരണം. സർവ്വീസുകൾ നിർത്തുന്നതിനായി ഗതാഗത വകുപ്പിൽ ജി ഫോം സമർപ്പിയ്ക്കുമെന്നും ബസ്സുടമാ സംയുക്ത സമിതി അറിയിച്ചു.
  TRENDING:ജമ്മു കാശ്മീര്‍ കേന്ദ്രഭരണപ്രദേശമാക്കിയത് അപമാനകരം; സംസ്ഥാനം പുനഃസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: ഒമർ അബ്ദുള്ള[NEWS]Chinese Apps| പബ്ജി, ലൂഡോ ഗെയിമുകൾക്ക് വിലക്ക് വരുമോ? 275ൽ അധികം ചൈനീസ് ആപ്പുകൾ നിരീക്ഷണത്തിൽ[NEWS]ലക്ഷദ്വീപിൽ നിന്ന് പറന്നെത്തിയെങ്കിലും ആ കുഞ്ഞ് ജീവൻ രക്ഷിക്കാനായില്ല; നോവായി ഒൻപത് ദിവസം പ്രായമായ കുരുന്ന്[NEWS]
  ഡീസൽ വില ഉയരുന്നത് മൂലം ചാർജ് വർധനയുടെ ഗുണം ലഭിയ്ക്കുന്നില്ലെന്നാണ് ബസുടമകളുടെ നിലപാട്. വാഹന നികുതിയിലും ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം. പന്ത്രണ്ടായിരത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സർവ്വീസ് നടത്തുന്നത്.  യാത്രക്കാരുടെ കുറവ് മൂലം ഇപ്പോൾ ഭൂരിഭാഗം ബസുകളും സർവ്വീസ് നടത്താതെ വിട്ടു നിൽക്കുകയാണ്.

  പ്രതിസന്ധി രൂക്ഷമായതോടെയാണ് മറ്റു ബസുകളും സർവ്വീസ് നിർത്തി വെയ്ക്കുന്നതെന്ന് ഉടമകൾ പറയുന്നു.
  Published by:Asha Sulfiker
  First published:
  )}