HOME » NEWS » Kerala »

സ്ലാബില്ലാത്ത ഓടയിൽ വീണ് മരിച്ച സതീശന്റെ വിധവയ്ക്ക് സര്‍ക്കാര്‍ 30 ലക്ഷം നല്‍കുമോ?

പാചകത്തൊഴിലാളിയായ പുതിയ പറമ്പത്ത് സതീശനെ 2017 ജൂലൈ 22ന് രാത്രി ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് കാണാതായത്.

News18 Malayalam | news18-malayalam
Updated: January 16, 2021, 2:17 PM IST
സ്ലാബില്ലാത്ത ഓടയിൽ വീണ് മരിച്ച സതീശന്റെ വിധവയ്ക്ക് സര്‍ക്കാര്‍ 30 ലക്ഷം നല്‍കുമോ?
ഓടയിൽ വീണ് മരിച്ച സതീശൻ
  • Share this:
കോഴിക്കോട് : കോട്ടൂളി പുതിയ പറമ്പത്ത് സതീശ(49)ന്റെ ഭാര്യയ്ക്ക് കോടതി പറഞ്ഞ 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമോ? അതോ കോഴിക്കോട് മുന്‍സിപ്പ് കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. പാചകത്തൊഴിലാളിയായ പുതിയ പറമ്പത്ത് സതീശനെ 2017 ജൂലൈ 22ന് രാത്രി ജോലി കഴിഞ്ഞ് വരുന്നതിനിടെ കാണാതായി. കനത്ത മഴയുള്ള സമയമായിരുന്നു. പിറ്റേദിവസം കോട്ടൂളിയിലെ ഓടയില്‍ നിന്ന് സതീശന്റെ മൃതദേഹം കണ്ടെത്തി. സതീശന്‍ മദ്യപിച്ച് ഓടയില്‍ വീണ് മരിച്ചെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് വിധിയെഴുതി. പലരും അങ്ങനെ വിശ്വസിച്ചെങ്കിലും സുമയക്കും മകള്‍ അഭിരാമിയ്ക്കും അത് വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.

Also Read സ്ലാബില്ലാത്ത ഓടയിൽ വീണ് കാൽനടക്കാരൻ മരിച്ച സംഭവം; സർക്കാർ 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

അങ്ങനെയാണ് തൂപ്പുതൊഴിലാളിയായ ഭാര്യ സുമ കോടതിയെ സമീപിച്ചത്. ഒടുവില്‍ മൂന്ന് വര്‍ഷത്തിന് ശേഷം കോടതി വിധി വന്നു. സതീശന്‍ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടായ ഓടയില്‍ വീണാണ് മരിച്ചതെന്നിരിക്കെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോഴിക്കോട് മുന്‍സിഫ് മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു. വൈകിയാണെങ്കിലും സുമയ്ക്കും മകള്‍ക്കും നീതി ലഭിച്ചു. ആശ്വാസകരമായ വിധിയാണെന്ന് സുമ പറഞ്ഞു.

ഏക മകള്‍ അഭിരാമിയുടെ പഠനം ഉള്‍പ്പെടെ വലിയ ബാധ്യതയ്ക്ക് നടുവിലാണ് സുമ. വീടുനിര്‍മ്മാണത്തിനായി വായ്പയെടുത്ത നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷമേ വീട്ടാന്‍ കഴിഞ്ഞുള്ളു. കേസ് വാദിച്ച അഭിഭാഷകന്് ഫീസ് കൊടുക്കാന്‍പോലും ഇതുവരെയും സുമയ്ക്ക് കഴിഞ്ഞിട്ടില്ല. ഒരു ജനാധിപത്യ സര്‍ക്കാറില്‍ നിന്ന് നിസ്സഹായായ വീട്ടമ്മയ്ക്ക് നീതി ലഭിത്താതെ വന്നപ്പോഴാണ് കോടതി ഇടപെട്ടതെന്ന് സുമയുടെ അഭിഭാഷകന്‍ അഡ്വ. രാജീവ് പറഞ്ഞു.

അധികാരികളുടെ ഗുരുതരമായ വീഴ്ച്ചയാണ് മൂന്നംഗ കുടുംബത്തിന്റെ അത്താണിയായിരുന്ന സതീശന്റെ ജീവനെടുത്തത്. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ നിയമയുദ്ധം തുടരേണ്ട അവസ്ഥയിലായിരിക്കും സുമയും മകളും.

സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം. തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി അപ്പീലിന് പോകാന്‍ സര്‍ക്കാര്‍ തയ്യാറാവരുതെന്നാണ് സുമ ആവശ്യപ്പെടുന്നത്. കോട്ടൂളി കൊച്ചുവീട്ടില്‍ ഏഴാം ക്ലാസ് അഭിരാമിയ്‌ക്കൊപ്പമാണ് സുമ കഴിയുന്നത്.

സുമയുടെ മാതാപിതാക്കള്‍ നേരത്തെയേ മരിച്ചതാണ്. സതീശന്റെ ബന്ധുക്കളുടെ സഹായവും തൂപ്പുജോലിയെടുത്തുമാണ് രണ്ടംഗ കുടുംബം കഴിയുന്നത്.
Published by: Aneesh Anirudhan
First published: January 16, 2021, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories