ഈ നിയമസഭയുടെ കാലത്തെ പത്താമത്തെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമോ ?

അടുത്ത വർഷം മേയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ, ഇടതു,വലത് മുന്നണികൾക്ക് ഉപതെരഞ്ഞെടുപ്പ് ഒരുപോലെ വെല്ലുവിളി നിറഞ്ഞതാണ്.

News18 Malayalam | news18-malayalam
Updated: March 9, 2020, 1:06 PM IST
ഈ നിയമസഭയുടെ കാലത്തെ പത്താമത്തെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമോ ?
നിിയമസഭ
  • Share this:
എൻ. വിജയൻ പിള്ളയുടെ മരണത്തേ തുടർന്ന് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഈ സർക്കാർ നിലവിൽ വന്ന ശേഷമുള്ള പത്താമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പാവും ചവറയിലേത്. കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ചവറ കൂടി ഉൾപ്പെടുത്തിയുള്ള വിജ്‍ഞാപനം ഇറക്കാനും സാധ്യതയുമുണ്ട്. പതിനാലാം കേരള നിയമസഭയുടെ നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ സമയമുണ്ട്‌.

ഈ നിയമസഭാ കാലയളവിൽ അഞ്ച് എം.എൽ.എ മാർ മരിക്കുകയും അഞ്ച് എംഎൽ എമാർ ലോക്സഭാംഗങ്ങൾ ആകുകയും ചെയ്തതോടെയാണ് ഇത്രയധികം ഉപതെരഞ്ഞെടുപ്പുകൾ വേണ്ടി വന്നത്.  കെ.കെ. രാമചന്ദ്രൻ നായർ, പി.ബി അബ്ദുൽ റസാക്ക്, കെ.എം മാണി, തോമസ് ചാണ്ടി എന്നിവരാണ് എൻ. വിജയൻപിള്ളയ്ക്ക് മുമ്പ് ഈ നിയമസഭാ കാലത്ത് മരിച്ച അംഗങ്ങൾ. പി.കെ.കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.എം ആരിഫ് എന്നിവരാണ് ഈ സഭയിൽ നിന്നും രാജിവെച്ച് ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജി വെച്ച എം എൽ എ മാർ.

ഈ സർക്കാറിന്റെ കാലത്തെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കായിരുന്നു. 2017ൽ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവച്ച് ലോക് സഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് വന്നു. ലീഗിലെ കെ.എൻ.എ. ഖാദർ വിജയിച്ച് സിറ്റിംഗ് സീറ്റ് നിലനിറുത്തി. ചെങ്ങന്നൂർ അംഗമായിരുന്ന സിപിമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് 2018 ജൂണിലായിരുന്നു അടുത്ത ഉപതിരഞ്ഞെടുപ്പ് .സജി ചെറിയാന്റെ വൻഭൂരിപക്ഷത്തോടെയുള്ള വിജയത്തോടെ സീറ്റ് നിലനിറുത്താനായത് ഇടതുമുന്നണിക്ക് നേട്ടമായി.

മഞ്ചേശ്വരത്തെ ലീഗ് അംഗമായിരുന്ന പി.ബി. അബ്ദുൾറസാഖിന്റെ നിര്യാണം പിന്നാലെ. തിരഞ്ഞെടുപ്പ് കേസ് കാരണം ഒരു വർഷത്തിലേറെ പിന്നിട്ട ശേഷം 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പും കഴിഞ്ഞായിരുന്നു ഉപതിരഞ്ഞെടുപ്പ് . അതിന് മുമ്പ് കെ.എം. മാണി അന്തരിച്ചതിനെ തുടർന്ന് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. അരനൂറ്റാണ്ട് കാലം കെഎം മാണിയുടെ പാർട്ടിയുടെ ഒപ്പമായിരുന്ന മണ്ഡലം മാണി സി കാപ്പൻ പിടിച്ചെടുത്തു.

എം.എൽ.എ സ്ഥാനമൊഴിഞ്ഞ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവരുടെ ഒഴിവുകളിലേക്ക് യഥാക്രമം വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. മഞ്ചേശ്വരത്തും ഇതിനൊപ്പമാണ് നടന്നത്. പാലാ പിടിച്ചെടുത്ത എൽ.ഡി.എഫ്, പിന്നാലെ വട്ടിയൂർക്കാവിലും കോന്നിയിലും ജയിച്ച് യു.ഡി.എഫിനെ ഞെട്ടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തരിപ്പണമായതിന്റെ ക്ഷീണം മറികടക്കാൻ ഇതോടെ സാധിച്ചു.

തുടർച്ചയായി നാലാം വർഷമാണിപ്പോൾ ഇടതുസർക്കാരിന് ഉപതിരഞ്ഞെടുപ്പ് പരീക്ഷണം നേരിടേണ്ടി വരുന്നത്. ഇതിൽ അരൂർ ഒഴികെ സിറ്റിങ് സീറ്റുകൾ നിലനിർത്തിയ ഇടതുമുന്നണി പാലാ,കോന്നി, വട്ടിയൂർക്കാവ് എന്നിവടങ്ങളിൽ അട്ടിമറി വിജയം നേടുകയും ചെയ്തു. ഒപ്പം വേങ്ങരയും, എറണാകുളവും യുഡിഎഫ് കോട്ടകളായി കണക്കാക്കപ്പെടുന്നതിനാൽ അവർക്കാകട്ടെ അരൂരിലെ നേട്ടം മാത്രമാണ് എടുത്തുപറയാനുള്ളത്. മഞ്ചേശ്വരത്തെ ഭൂരിപക്ഷം 89 ൽ നിന്നും 7923 ആയതും ആശ്വാസമായി.

ബിജെപിയാകട്ടെ കോന്നിയിൽ കെ. സുരേന്ദ്രൻ നേടിയ കുതിപ്പ് ഒഴിച്ചു നിർത്തിയാൽ നിരാശാജനകമായ പ്രകടനമാണ് മറ്റ് ഏഴിടത്തും കാഴ്ചവെച്ചത്. 2016 ൽ ജയസാധ്യത കൽപിച്ച് രണ്ടാം സ്ഥാനത്തു വന്ന വട്ടിയൂർക്കാവിൽ മൂന്നാമതാവുകയും രണ്ടാം സ്ഥാനം നിലനിർത്തിയ മഞ്ചേശ്വരത്തെ വോട്ട് വ്യത്യാസം 89 ൽ നിന്നും 7923 ആകുകയും ചെയ്തു.
BEST PERFORMING STORIES:കോവിഡ് 19: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് [NEWS]Corona Outbreak Covid 19: Markets tumble, Gold price shoots up | സ്വർണ വില പവന് 44000; സെൻസെക്സ് ഇടിഞ്ഞു [PHOTOS]'പൊങ്കാലയിടാൻ വിദേശികളെ നഗരത്തിലെത്തിച്ചു; സോമതീരം റിസോർട്ടിനെതിരെ കളക്ടറുടെ നിയമനടപടി [NEWS]

ഏപ്രിലിൽ കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടാവുമെന്ന പ്രതീക്ഷയിൽ മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നു കഴിഞ്ഞു. എൻ.സി.പിയുടെ സിറ്റിംഗ് സീറ്റായിരുന്ന കുട്ടനാട് അവർക്ക് വിട്ടുകൊടുത്ത ഇടതുമുന്നണിക്കു വേണ്ടി ചവറയിൽ സി.പി.എം രംഗത്തിറങ്ങും . സി.എം.പി -അരവിന്ദാക്ഷൻ വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി ജയിച്ചതാണെങ്കിലും പിന്നീട് അവർ സി.പി.എമ്മിൽ ലയിച്ചതോടെ വിജയൻ പിള്ള സിപിഎം ആയി. പരമ്പരാഗതമായി ആർ.എസ്.പിയുടേതായ സീറ്റിൽ ഷിബു ബേബിജോണിനെ അട്ടിമറിച്ചായിരുന്നു വിജയൻപിള്ളയുടെ വിജയം. യു.ഡി.എഫിൽ സീറ്റ് ആർ.എസ്.പിക്ക് തന്നെയാവും. ഷിബു ബേബി ജോൺ വീണ്ടും മത്സരരംഗത്തിറങ്ങാനാണ് സാധ്യത.

അടുത്ത വർഷം മേയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ, ഇടതു,വലത് മുന്നണികൾക്ക് ഇത് ഒരുപോലെ വെല്ലുവിളി നിറഞ്ഞതാണ്.
First published: March 9, 2020, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading