തിരൂര്‍: ശബരിമല കയറണമെന്ന് തോന്നിയാൽ താൻ ഇനിയും അതിനായി ശ്രമിക്കുമെന്ന് കനകദുർഗ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല ദർശനം നടത്തിയ രണ്ടു വനിതകളിൽ ഒരാളാണ് കനകദുർഗ. ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അതിൽ കുറ്റബോധമില്ലെന്നും അവർ പറഞ്ഞു.
മലകയറണമെന്ന് തോന്നിയാൽ ഇനിയും ശബരിമല കയറുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. എസ്സെൻസ് ക്ലബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നവോത്ഥാനത്തിന്റെ പെൺപക്ഷം' എന്ന വിഷയത്തിലുള്ള സെമിനാറിൽ പങ്കെടുക്കാൻ തിരൂരിൽ എത്തിയ കനകദുർഗ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും കനകദുർഗ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയും തന്നെ ആയുധമാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കനകദുർഗ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kanakadurga, Sabarimala, കനകദുര്‍ഗ, ശബരിമല