HOME » NEWS » Kerala » WILL V ABDURAHMAN MOVE FROM TANUR TO TIRUR IN ASSEMBLY ELECTION 2021 NJ TV ACV

താനൂരിൽ നിന്ന് തിരൂരിലേക്ക്  മാറുമോ അബ്ദുറഹ്മാൻ? താനൂർ വീണ്ടെടുക്കാൻ ലീഗ് ആരെ രംഗത്തിറക്കും?

വി അബ്ദുറഹ്മാൻ എന്നപഴയ കോണ്‍ഗ്രസ് നേതാവിനെ രംഗത്തിറക്കിയാണ് താനൂരിന്‍റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷം ജയം നേടിയത്.

News18 Malayalam | news18-malayalam
Updated: January 19, 2021, 5:20 PM IST
താനൂരിൽ നിന്ന് തിരൂരിലേക്ക്  മാറുമോ അബ്ദുറഹ്മാൻ? താനൂർ വീണ്ടെടുക്കാൻ ലീഗ് ആരെ രംഗത്തിറക്കും?
news18
  • Share this:
മലപ്പുറം: വി അബ്ദുറഹ്മാൻ താനൂരില്‍ വീണ്ടും മത്സരിക്കുമോ അതോ സ്വന്തം നാടായ തിരൂരിലേക്ക് മാറുമോ? തെരഞ്ഞെടുപ്പിന് മുമ്പേ മലപ്പുറം ജില്ലയില്‍  ചർച്ച ചൂടുപിടിക്കുമ്പോള്‍ മണ്ഡലം വീണ്ടെടുക്കാൻ ശക്തനായ സ്ഥാനാര്‍ത്ഥിയെ  രംഗത്തിറക്കാൻ ഒരുങ്ങുകയാണ് മുസ്ലീംലീഗ്.

വി അബ്ദുറഹ്മാൻ എന്നപഴയ കോണ്‍ഗ്രസ് നേതാവിനെ രംഗത്തിറക്കിയാണ് താനൂരിന്‍റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷം ജയം നേടിയത്. താനൂരിൽ മൂന്നാമങ്കത്തിന് ഇറങ്ങിയ സിറ്റിംഗ് എംഎല്‍എയും ലീഗിൻറെ ജില്ലാ നേതാക്കളില്‍ പ്രധാനിയുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ 4918 വോട്ടിനാണ് വി അബ്ദുറഹ്മാൻ തോല്‍പ്പിച്ചത്. ഇടതു മുന്നണിയുടെ സ്വന്തം വോട്ടുകളേക്കാള്‍ വി അബ്ദുറഹ്മാൻ വ്യക്തി പ്രഭാവം കൊണ്ട് നേടിയ വോട്ടുകളാണ് ഇവിടെ നിര്‍ണായകമായത്.


കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗത്തിൻറെ വോട്ട് അബ്ദുറഹ്മാന് ലഭിച്ചിരുന്നു. ലീഗുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന പൊന്മുണ്ടം, ചെറിയമുണ്ടം മേഖലകളിലെ കോൺഗ്രസ് പ്രവർത്തകർ അന്ന് യുഡിഎഫിൽ നിന്നും മാറി നിൽക്കുകയായിരുന്നു. പൊന്മുണ്ടം കോൺഗ്രസ് എന്ന പേരിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. ഈ മേഖലയിലെല്ലാം അബ്ദുറഹ്മാന്  വലിയ പിന്തുണയാണ് ലഭിച്ചത്.

You may also like:ചെന്നിത്തലയുടെ കേരളയാത്രാ പോസ്റ്ററില്‍ എം.കെ മുനീറില്ല; പരസ്യവിമര്‍ശനവുമായി യൂത്ത് ലീഗ്

അബ്ദുറഹ്മാന്റെ അത്ഭുതകരമായ വിജയത്തിന് പിന്നിലെ പ്രധാന കാരണവും കോൺഗ്രസിൽ നിന്നും കിട്ടിയ വോട്ടുകളാണ്. പക്ഷേ ഇപ്പോൾ പൊന്മുണ്ടം കോൺഗ്രസ് ഇല്ല. എല്ലാവരും കോൺഗ്രസിലേക്ക് തിരിച്ചെത്തി. അക്കാരണം കൊണ്ടു തന്നെ 2016ലെ പോലെ വോട്ട് ചോർച്ച ഇക്കുറി യുഡിഎഫിൽ ഉണ്ടാകില്ല എന്നും വിലയിരുത്തുന്നുണ്ട്.  തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നില്‍ക്കെ വി അബ്ദുറഹ്മാനിലേക്കാണ് ചര്‍ച്ചകളെല്ലാം കേന്ദ്രീകരിക്കുന്നത്.

താനൂരില്‍ നിന്നും സ്വന്തം നാട് കൂടിയായ തിരൂരിലേക്ക് മാറാൻ വി അബ്ദുറഹ്മാന് ആലോചന ഉണ്ട്. ലീഗിന്റെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് അബ്ദുറഹ്മാൻറെ ആത്മവിശ്വാസം. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കാത്തതും അബ്ദുറഹ്മാൻ ഇങ്ങനെ ചിന്തിക്കുന്നതിന് ഒരു കാരണമാണ്.

You may also like:എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി; 34 പേരെ നേതൃസ്ഥാനത്ത് നിന്നും മാറ്റി

അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയാൽ   കഴിഞ്ഞ തവണ തിരൂരില്‍ മികച്ച പ്രകടനം നടത്തിയ  ഗഫൂര്‍ പി ലില്ലീസ് താനൂരില്‍ മത്സരിച്ചേക്കും. വ്യവസായിയായ ഈ തിരൂർ സ്വദേശി  2016ൽ സി. മമ്മൂട്ടിയോട് 7061 വോട്ടിനാണ് പരാജയപ്പെട്ടത്. 2011 ലെ 23566 എന്ന ഭൂരിപക്ഷം ആണ്  ഗഫൂർ പി ലില്ലീസ് 7061ലേക്ക് കൊണ്ടുവന്നത്.   ഗഫൂർ പി ലില്ലിസ് താനൂരിലേക്ക് തയ്യാറല്ലെങ്കിൽ മറ്റേതെങ്കിലും സ്വതന്ത്ര സ്ഥാനാർഥികൾക്ക് ആകും സാധ്യത. 2011 താനൂരിൽ മത്സരിച്ച ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ. ജയന്റെ പേരും സാധ്യത പട്ടികയിലുണ്ട്.മറു വശത്ത് മുസ്ലീംലീഗ് എന്ത് വില കൊടുത്തും താനൂര്‍ പിടിച്ചെടുക്കും എന്ന നിലപാടിലാണ്. പി കെ ഫിറോസിന് വേണ്ടി താനൂര്‍ മണ്ഡലം യൂത്ത് ലീഗ് രംഗത്തുണ്ട്. പികെ ഫിറോസിനെ പോലെ ഒരു യുവനേതാവ് വന്നാൽ താനൂർ പിടിച്ചെടുക്കാൻ ഉറപ്പായും സാധിക്കും എന്നുതന്നെ യൂത്ത് ലീഗ് വിശ്വസിക്കുന്നു. തിരൂര്‍ സ്വദേശി കൂടിയായ മണ്ണാര്‍ക്കാട് എംഎല്‍എ എൻ ഷംസുദ്ദീനാണ് മറ്റൊരു പ്രമുഖൻ. മുൻ എംഎല്‍എ അബ്ദു റഹ്മാൻ രണ്ടത്താണിയും താനൂരില്‍ മത്സരിക്കാൻ സാധ്യത ഉള്ള മറ്റൊരാളാണ്.
Published by: Naseeba TC
First published: January 19, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories