കൊച്ചി : ശബരിമല ദർശനം നടത്താതെ പിൻവാങ്ങില്ലെന്നുറച്ച് തൃപ്തി ദേശായി. ഇപ്പോൾ നടക്കുന്നത് അതിക്രമങ്ങളാണെന്നും എന്തൊക്കെ നേരിടേണ്ടി വന്നാലും നാളെ ശബരിമല ദർശനം നടത്തിയിരിക്കുമെന്നും ഇവർ വ്യക്തമാക്കി.
നിലയ്ക്കലിൽ ഞങ്ങൾ എത്തിയാൽ ഉറപ്പായും ശബരിമലയിലെത്തുമെന്ന് ഭയക്കുന്നത് കൊണ്ടാണ് ഇവർ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കാതെ ഞങ്ങളെ തടയുന്നത്. ഇത് ശരിയല്ല. ഞങ്ങളും ഭക്തരാണ്. ഭഗവാനെ ദര്‍ശിക്കാനുള്ള അവകാശം സത്രീകൾക്കും ലഭിച്ചിരിക്കുമ്പോൾ അതിനെ ഇത്തരത്തിൽ എതിർക്കുന്നത് ശരിയല്ല.സമാധാനപരമായ പ്രതിഷേധങ്ങൾ ആർക്കും നടത്താൻ അവകാശമുണ്ട് എന്നാൽ ഇപ്പോൾ നടക്കുന്നത് ഗുണ്ടാപ്രവർത്തനങ്ങളാണെന്നും അവർ കുറ്റപ്പെടുത്തി.
ശബരിമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയത്. വിമാനത്താവളം വളഞ്ഞ് ആളുകൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ എത്തി ആറുമണിക്കൂർ പിന്നിട്ടിട്ടും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ് ഇവർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.