വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം ഉറപ്പാക്കാന്‍ ശ്രമിക്കും: പ്രകാശ് കാരാട്ട്

കേരളത്തില്‍ ഇടതുപക്ഷത്തിനെ കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കാന്‍ പോകുകയാണെന്നാണ് ഇത് അര്‍ഥമാക്കുന്നത്

news18
Updated: March 31, 2019, 5:38 PM IST
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം ഉറപ്പാക്കാന്‍ ശ്രമിക്കും: പ്രകാശ് കാരാട്ട്
prakash karat
  • News18
  • Last Updated: March 31, 2019, 5:38 PM IST
  • Share this:
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെയാണ് കാരാട്ടിന്റെ പരാമര്‍ശം.

വയനാട്ടില്‍ രാഹുലിനെ നിര്‍ത്താനുള്ള തീരുമാനത്തോടെ കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ പോരാടുക എന്നതാണ് പ്രഥമപരിഗണനയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുകാണെന്ന് അദ്ദേഹം പറഞ്ഞു. 'ബിജെപിക്കെതിരെ പോരാടുക എന്ന കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിനെതിരാണ് ഇത്. കേരളത്തില്‍ ബിജെപിക്കെതിരെ പോരാടുന്ന പ്രഥാന കക്ഷിയാണ് ഇടതുപക്ഷം. രാഹുല്‍ ഗാന്ധിയെപ്പോലുള്ള നേതാവിനെ തെരഞ്ഞെടുത്തതോടെ കേരളത്തില്‍ ഇടതുപക്ഷത്തിനെ കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കാന്‍ പോകുകയാണെന്നാണ് ഇത് അര്‍ഥമാക്കുന്നത്.' കാരാട്ട് പറഞ്ഞു.

Also Read: ദക്ഷിണേന്ത്യയിൽ ചരിത്രമെഴുതാൻ രാഹുൽ ഗാന്ധി

ഇത് ശക്തമായി എതിര്‍ക്കപ്പെടടേണ്ട കാര്യമാണെന്നും വയനാട്ടില്‍ രാഹുലിന്റെ പരാജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കാരാട്ട് പറഞ്ഞു. നേരത്തെ അമേഠിയില്‍ ബിജെപിയ്‌ക്കെതിരെ വോട്ട് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.

ബിജെപിയെ തോല്‍പ്പിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന. രണ്ടാമതായി പരിഗണന നല്‍കുന്നത് ഇടത് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ്. മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതിനാണ് അടുത്ത പരിഗണനയെന്നും തിരുവനന്തപുരത്ത് സംസാരിക്കവെ യെച്ചൂരി പറഞ്ഞിരുന്നു.

എവിടെ മത്സരിക്കണമെന്നത് തീരുമാനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് ശരിയോ തെറ്റോ എന്ന് താനല്ല പറയേണ്ടതെന്നും വ്യക്തമാക്കിയ യെച്ചൂരി, ഇക്കാര്യം കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞിരുന്നു.

First published: March 31, 2019, 5:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading