ALERT: കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ വിഭാഗം
ALERT: കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ വിഭാഗം
ഇന്നു മുതൽ 17 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് പടിഞ്ഞാറ് , മധ്യ അറബിക്കടലിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ആലപ്പുഴ: കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് ജില്ല ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ല ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.
ഇന്നു മുതൽ 17 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് പടിഞ്ഞാറ് , മധ്യ അറബിക്കടലിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് കിഴക്ക് , വടക്ക് അറബിക്കടലിലും 17വരെ കോമോറിൻ പ്രദേശത്തും 15വരെ കേരള,കർണാടക, ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കുന്നു .
ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ ഇവിടങ്ങളിൽ കടലിൽ പോകരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നു രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.