ഈ വർഷത്തെ ശൈത്യകാലത്തിന് തണുപ്പ് കുറയും
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തണുപ്പ് കുറവായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 30, 2019, 3:55 PM IST
തിരുവനന്തപുരം: ഇത്തവണത്തെ ശൈത്യകാലത്ത്, അതി ശൈത്യത്തിനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ശൈത്യകാല കാലാവസ്ഥ പ്രവചനത്തിലാണ് ഇക്കാര്യം അറിയിച്ചിത്. കൊടും ശൈത്യ സാധ്യത സാധാരണയിലും കുറവായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ മൂന്ന് മാസമാണ് രാജ്യത്തെ ശൈത്യകാലം. വടക്കൻ സംസ്ഥാനങ്ങളിൽ സാധാരണ അനുഭവപ്പെടാറുള്ള ശൈത്യം ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലും തണുപ്പ് കുറയാനാണ് സാധ്യത.
കഴിഞ്ഞ വർഷം അസാധാരണ തണുപ്പാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. മിക്ക ജില്ലകളിലും നാല് ഡിഗ്രി വരെ കുറവ് താപനിലയാണ് രേഖപ്പെടുത്തിയത്. പകൽ താപനിലയിൽ വലിയ കുറവ് അനുഭവപ്പെട്ടിരുന്നില്ല. രാത്രിയായിരുന്നു തണുപ്പ് കൂടുതൽ. ഇറാൻ, അഫ്ഗാൻ മേഖലയിലെ ശൈത്യ തരംഗങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേയ്ക്ക് എത്തിയതാണ് കഴിഞ്ഞ വർഷം അസാധാരണ തണുപ്പ് അനുഭവപ്പെടാൻ കാരണം. ഇത്തവണ ഈ സാഹചര്യം ഉണ്ടാകാൻ സാധ്യത കുറവാണെന്നും കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു.