HOME » NEWS » Kerala » WITHDRAWAL OF MINORITY WELFARE DEPARTMENT IS AN INSULT TO THE COMMUNITY SAYS MUSLIM LEAGUE RV TV

'വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ല; വകുപ്പ് നൽകി തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്നത്': മുസ്ലിം ലീഗ്

" ഒരു മന്ത്രിക്ക് ഒരു വകുപ്പ് കൊടുത്തു, കൊടുത്തില്ല എന്നത് അല്ല, പ്രശ്നം കൊടുത്തിട്ട്, പിന്നെ തിരിച്ചെടുക്കുന്നു എന്നത് ആണ്. ഒരു സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്ന രീതിയിൽ ആണ് വാർത്തകൾ വരുന്നത്. ഇതിനേക്കാൾ വലിയ അപമാനം വേറെ ഉണ്ടോ?  ''

News18 Malayalam | news18-malayalam
Updated: May 21, 2021, 9:34 PM IST
'വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ല; വകുപ്പ് നൽകി തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്നത്': മുസ്ലിം ലീഗ്
News18 Malayalam
  • Share this:
മലപ്പുറം:  ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി അബ്ദു റഹ്മാനിൽ നിന്ന് തിരിച്ചെടുത്തത് സമുദായത്തെ അപമാനിക്കുന്ന തരത്തിൽ ആയെന്ന് മുസ്ലിം ലീഗ്. ഒരു മന്ത്രിക്ക് നൽകിയ വകുപ്പ് തിരിച്ചെടുക്കാൻ സമുദായം കാരണം ആയെന്ന പ്രചാരണങ്ങൾ സമുദായത്തിന് ഒന്നാകെ അപമാനം ആയെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത് ഇങ്ങനെ-

" ഒരു മന്ത്രിക്ക് ഒരു വകുപ്പ് കൊടുത്തു, കൊടുത്തില്ല എന്നത് അല്ല, പ്രശ്നം കൊടുത്തിട്ട്, പിന്നെ തിരിച്ചെടുക്കുന്നു എന്നത് ആണ്. ഒരു സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്ന രീതിയിൽ ആണ് വാർത്തകൾ വരുന്നത്. ഇതിനേക്കാൾ വലിയ അപമാനം വേറെ ഉണ്ടോ?  വലിയ അപമാനം ആണ് ഉണ്ടായത്. ആർക്ക് എന്ത് കൊടുക്കണം എന്നത് മുഖ്യമന്ത്രിയുടെ അധികാരം ആണ്.പക്ഷേ തിരിച്ചെടുത്തത് സമുദായത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ ആണ്. കൊടുത്തിട്ട് തിരിച്ചെടുത്തു എന്ന തരത്തിൽ ഉള്ള പ്രചാരണം വലിയ അപമാനം ആയി പോയി. ആര് എന്ത് വകുപ്പ് കൈകാര്യം ചെയ്താൽ എന്താണ് പ്രശ്നം.?''

Also Read- 'മുസ്ലീംലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം'; മുസ്ലീങ്ങൾക്ക് സര്‍ക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി

''ഇത് മതേതര പാരമ്പര്യത്തിന് നിരക്കുന്നത് അല്ല. സമുദായം പറഞ്ഞ് ചർച്ച ചെയ്യരുത്. ഒരു സമുദായം പറ്റും മറ്റൊരു സമുദായം പറ്റില്ല എന്ന തരത്തിൽ അല്ലെ ചർച്ചകൾ പറയുന്നത്? സമുദായം പറയാൻ അവസരം കൊടുക്കരുത്.  സഭക്ക് വഴങ്ങിയോ എന്ന് ഞങ്ങൾ പറയുന്നില്ല. അവർ ചെയ്ത തെറ്റ് ഞങ്ങൾ ചെയ്യുന്നില്ല.ടട-  അദ്ദേഹം ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.

മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിന് ഇല്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി ഇങ്ങനെ-

" ഈ ഒരു വിഷയത്തിൽ ഞങ്ങൾ വസ്തുത പറയുമ്പോൾ ലീഗിന് അട്ടിപ്പേറ്  ഇല്ലെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ഒരു  സമുദായം ഇത് കൈകാര്യം ചെയ്താൽ ശരിയല്ല എന്ന തരത്തിൽ ആണ്.  ഇത് സർക്കാരിന് ആണ് അപമാനം.  ഒരു സമുദായക്കാർക്ക് പറ്റും മറ്റൊരു സമുദായക്കാർക്ക് പറ്റില്ല എന്ന് പറയുന്നത് ശരിയായ കാര്യം അല്ല " - പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേതൃമാറ്റം ഇപ്പോൾ ലീഗിൻ്റെ അജണ്ടയിൽ ഇല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. അത്തരത്തിൽ നടക്കുന്ന ചർച്ചകൾ അടിസ്ഥാന രഹിതമാണ്. പികെ കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയേക്കും എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം സജീവമായ സാഹചര്യത്തിൽ ആണ് ലീഗ് നേതൃത്വം ഇത് തള്ളിപ്പറയുന്നത്.

തെരഞ്ഞെടുപ്പ് ഫലം പാർട്ടി വിശദമായിത്തന്നെ ചർച്ച ചെയ്യുമെന്നും, ലീഗ് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് എന്നും പി കെ കുഞ്ഞാലിക്കുട്ടി ഉന്നതാധികാരസമിതി യോഗത്തിന് ശേഷം  മാധ്യമങ്ങളോട് പറഞ്ഞു.
Published by: Rajesh V
First published: May 21, 2021, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories