'പൊലീസിന് നൽകിയ മൊഴി തിരുത്തണം'; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിക്ക് ഭീഷണിക്കത്ത്

ഫോണ്‍ മുഖേനയും തപാല്‍ വഴിയുമാണ് ഭീക്ഷണി സന്ദേശം എത്തിയത്. കേസില്‍ സാക്ഷി വിസ്താരം തുടരുന്നതിനിടെയാണ് പുതിയ പരാതി.

News18 Malayalam | news18-malayalam
Updated: September 28, 2020, 6:00 PM IST
'പൊലീസിന് നൽകിയ മൊഴി തിരുത്തണം';  നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിക്ക് ഭീഷണിക്കത്ത്
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിക്ക് ഭീഷണിക്കത്ത്. പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. നടിയെ അക്രമിച്ച കേസില്‍ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട്  വിപിന്‍ ലാലിനാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്.

പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിന്‍ ലാല്‍ ബേക്കല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഫോണ്‍ മുഖേനയും തപാല്‍ വഴിയുമാണ് ഭീക്ഷണി സന്ദേശം എത്തിയത്. കേസില്‍ സാക്ഷി വിസ്താരം തുടരുന്നതിനിടെയാണ് പുതിയ പരാതി.

നേരത്തെ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാട്ടി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്.

വിപിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തിയെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിയവെ ദിലീപിന് പണം ആവശ്യപ്പെട്ട്  കത്തൊഴുതിയത് വിപിനാണ്.
Published by: Anuraj GR
First published: September 28, 2020, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading