HOME /NEWS /Kerala / കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി സ്വർണാഭരണങ്ങൾ കവര്‍ന്നു; വഴിയിൽ ഉപേക്ഷിച്ച് കടന്നു

കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി സ്വർണാഭരണങ്ങൾ കവര്‍ന്നു; വഴിയിൽ ഉപേക്ഷിച്ച് കടന്നു

സിസിടിവികളിൽ കാറിന്റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്

സിസിടിവികളിൽ കാറിന്റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്

സിസിടിവികളിൽ കാറിന്റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്

  • Share this:

    തിരുവനന്തപുരം നേമം മണലിവിളയിൽ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നതായി പരാതി. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറിൽ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം.

    വെളുത്ത സൈലോ കാറിലെത്തിയ നാലംഗം സംഘം കാറിൽക്കയറ്റി കൊണ്ട് പോയി കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി. പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷിച്ചത്. സിസിടിവികളിൽ കാറിന്റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ വഴിയിൽ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. 35 പവനോളം ആഭരണം നഷ്ടമായെന്ന് സ്ത്രീയുടെ പരാതി

    ഇവരെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വിവാഹ വാ​ഗ്ദാനം നൽകി യുവതികളെ പീഡിപ്പിക്കും, പണം തട്ടും; ബസ് ഡ്രൈവര്‍ റിമാൻഡിൽ

    യുവതികളെ വിവാഹം വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (35) നെയാണ് റിമാൻഡ് ചെയ്തത്.

    Also Read- Pocso Case | ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ് ശിക്ഷ

    കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി സ്ഥലങ്ങളിലുള്ള വിവാ​ഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് പണവും, സ്വർണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

    Also Read- വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദർശനം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

    ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ആറ്റിങ്ങൽ പൊലീസ് കേസ് എടുത്തത് അറിഞ്ഞ് ഒളിവലായിരുന്ന പ്രതി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യം പരി​ഗണിക്കവെയാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്.

    First published:

    Tags: Abduction case, Kerala police, Thiruvananthapuram