നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

    നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

    വിവാഹശേഷം ശേഷം കോട്ടക്കലിലുള്ള ഭര്‍തൃവീട്ടില്‍വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതി നൽകിയത്

    Malappuram

    Malappuram

    • Share this:
      മലപ്പുറം: നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. യുവതി തന്നെയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആരോപിച്ചത്. സ്വാധീനത്തിന് വഴങ്ങി പോലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ചു. ഒതുക്കങ്ങൽ സ്വദേശിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

      യുവതിയുടെ പീഡന പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് ക്രൈം 65/ 21 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോട്ടക്കല്‍ സ്വദേശിയായ യുവാവുമായി 2020 ഏപ്രില്‍ അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിനു ശേഷം കോട്ടക്കലിലുള്ള ഭര്‍തൃവീട്ടില്‍വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിൽ ഐപിസി 377 വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

      പീഡന പരാതി കൂടാതെ സ്ത്രീധനമായി നൽകിയ 44 പവൻ സ്വർണം ഭർത്താവും വീട്ടുകാരും ചേർന്ന് അവരുടെ ആവശ്യങ്ങൾക്കായി എടുത്തുകൊണ്ടുപോയതായും യുവതി ആരോപിക്കുന്നു. ഇതിനുശേഷവും കൂടുതൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഐപിസി 498 എ, 406, 323 വകുപ്പുകള്‍ പ്രകാരവും കേസ് നിലവിലുണ്ട്.

      എന്നാൽ ഈ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. ഭരണകക്ഷിയുടെ പ്രാദേശിക നേതാവായ ഒന്നാം പ്രതിയുടെ രാഷ്ട്രീയ, പണ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രതികളെ മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളോടൊപ്പം ചേര്‍ന്ന് ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന പൊലീസിന്റെ നിലപാട് കാരണം താനും കുടുംബവും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

      'ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി'; മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി ഭാര്യ

      മുത്തലാഖ് (Mutalaq) ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പീഡന (Sexual Abuse) പരാതിയുമായി ഭാര്യ. ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നു. കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. മലപ്പുറം (Malappuram) പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഭർത്താവ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും യുവതി ആരോപിക്കുന്നു.

      Also Read- വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി

      വിവാഹശേഷം ശാരീരികമായും മാനസികമായും ക്രൂര പീഡനമാണ് താൻ അനുഭവിച്ചതെന്ന് യുവതി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം എതിർത്തപ്പോൾ ക്രൂരമായി പീഡിപ്പിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചു. ബന്ധുവീടുകളിൽ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന് പുറമെ മാതാപിതാക്കളും സഹോദരിയും മർദ്ദിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ നൽകാത്തതിന് വിവാഹസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങൾ ഭർത്താവും വീട്ടുകാരും ചേർന്ന് പിടിച്ചുവാങ്ങിയതായും പരാതിയിൽ പറയുന്നു.

      മലപ്പുറം കോട്ടക്കലിലാണ് 30കാരനായ യുവാവിനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നത്. സംഭവത്തിൽ യുവാവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ ആറുപേർ അറസ്റ്റിലായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ കോട്ടക്കൽ സ്വദേശി അബ്ദുൾ അസീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനമെന്ന് അസീബ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നാല് മാസം മുൻപ് ആണ് അസീബ് കോട്ടക്കൽ സ്വദേശിനിയെ വിവാഹം കഴിച്ചത്. മൂന്ന് പേർ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അസീബ് പറഞ്ഞിരുന്നു.
      Published by:Anuraj GR
      First published: