തൃശൂർ: അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ കിഴുപ്പള്ളിക്കരയിലാണ് സംഭവം. അംബിക (55), പേരക്കുട്ടിയും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആദിഷ് (07) എന്നിവരാണ് മരിച്ചത്. പേരക്കുട്ടിയെയും കൊണ്ട് അമ്മൂമ്മ കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അംബിക എഴുതിയ ആത്മഹത്യകുറിപ്പ് പൊസീസ് കണ്ടെടുത്തിട്ടുണ്ട്.
.ആദിഷിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിച്ചുവരികയാണ്. അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു ആദിഷ് കഴിഞ്ഞിരുന്നത്. കുടുംബ പ്രശ്നമങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്. ഇരുവരുടെയും മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ആശുപത്രി മാലിന്യങ്ങൾക്കിടയിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ലെന്ന് സൂപ്രണ്ട്
കോട്ടയം മെഡിക്കല്‍ കോളേജില്‍ (Medical College Kottayam) മാലിന്യത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറി. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല എന്ന് റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളേജിൽ മരിച്ച മുഴുവൻ കുഞ്ഞുങ്ങളുടെയും മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്.
എറണാകുളത്തെ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read-
കോട്ടയത്ത് ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഇഐഎൽ ) അധികൃതർ സ്ഥിരീകരിച്ചത്.
തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചാണ് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്. കെട്ടിയ നിലയിലായിരുന്ന കവര്‍ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.