തിരുവനന്തപുരം: തമിഴ്നാട് സ്വദേശിനിയായ യുവതിയും മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. വീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ തന്നെയും മക്കളെയും ആൺസുഹൃത്ത് സ്വീകരിച്ചില്ലെന്നതിന്റെ പേരിലാണ് വിഷം കഴിച്ചതെന്നാണ് വിവരം. വിഷം കഴിച്ച ശേഷം വെള്ളറട പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയോട് മക്കളെയും കൂട്ടി സ്വയം ആശുപത്രിയിലേക്ക് പോവാൻ പോലീസ് നിർദേശിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. സ്റ്റേഷനിൽ നിന്നും കുട്ടികളുമായി ആശുപത്രിയിലേക്ക് പോയ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
തിരുനന്തിക്കര സ്വദേശിനി ഉദയറാണിയും (26) ആറും നാലും വയസ്സുള്ള രണ്ട് മക്കളുമാണ് ചികിത്സയിലുള്ളത്. ഒരു വർഷം മുമ്പാണ് ഉദയറാണി ഭർത്താവിനെ വിട്ട് മതക്കല സ്വദേശിയായ സുമനോടൊപ്പം മക്കളെയും കൂട്ടി പോയത്. വീട്ടിൽ നിന്നും ഇറങ്ങി വന്ന ഇവർ സുമനോടൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഒരുമാസം മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി.
എന്നാൽ വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ സുമൻ ഇവരെ സ്വീകരിച്ചില്ല. തുടർന്നാണ് ഇവർ വിഷം കഴിച്ചത്. വിഷം കഴിച്ച് സ്റ്റേഷനിലെത്തിയ ഇവരോട് പോലീസ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് യുവതി മക്കളെയും കൂട്ടി വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഇവിടെ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Lightning | ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്ക്
വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാൾ ഇടിമിന്നലേറ്റ് (Thunder) മരിച്ചു. ഇടുക്കി (Idukki) വെൻമണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കൽ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്ക് ഗുരുതരമല്ല. മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ജ്യോതിഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കണ്ണൂരിലും ഒരാൾ ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കരിയിൽ കൂട്ടപ്പുന സ്വദേശി ജോയ് (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി. തിരുവനന്തപുരം പോത്തൻകോട്ട് പത്ത് പേർക്ക് ഇടിമിന്നലേറ്റു. ഇതിൽ ഒമ്പത് പേർ തൊഴിലുറപ്പ് തൊഴിലാളികളും ഒരാൾ വീട്ടമ്മയുമാണ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.