• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | പ്രണയം ഭര്‍ത്താവും മക്കളും അറിഞ്ഞു; യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; പിന്നാലെ സുഹൃത്ത് പുഴയില്‍ ചാടി ജീവനൊടുക്കി

Suicide | പ്രണയം ഭര്‍ത്താവും മക്കളും അറിഞ്ഞു; യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; പിന്നാലെ സുഹൃത്ത് പുഴയില്‍ ചാടി ജീവനൊടുക്കി

ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

  • Share this:
    ആലുവ: പ്രണയബന്ധം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു(Death). പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ച്ചാടി മരിച്ചു. എറണാകുളം ആലുവയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

    വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി.

    Also Read-Death | കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ചു; രണ്ടു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

    കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകാന്ത് ഇതിന്റെ വിഷമത്തില്‍ ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.

    ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

    Also Read-Horse Died| കാട്ടാനയുടെ ശബ്ദം കേട്ട് കുതിരകള്‍ ഭയന്നോടി; വാഹനമിടിച്ച് ഒരെണ്ണം ചത്തു; യാത്രക്കാരന് ഗുരുതര പരിക്ക്‌

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: