• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കോഴിക്കോട് വട്ടോളിയില്‍ കിണറ്റില്‍ മരിച്ചനിലയില്‍

യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കോഴിക്കോട് വട്ടോളിയില്‍ കിണറ്റില്‍ മരിച്ചനിലയില്‍

വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം.

  • Share this:

    കോഴിക്കോട്: യുവതിയും ഏഴു മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയില്‍. മണിയൂർ താഴെ നടുവിലക്കണ്ടി വിസ്മയ(24) ഇവരുടെ ഏഴ് മാസം പ്രായമായ പെൺകുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം.

    Also Read-കടയ്ക്ക് മുന്നിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

    നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: