മഞ്ചേശ്വരത്ത് കള്ളവോട്ട്: നബീസ അറസ്റ്റിൽ; ആൾമാറാട്ട കുറ്റം ചുമത്തി

മഞ്ചേശ്വരം മണ്ഡലത്തിലെ ബാക്ര ബയൽ സ്കൂളിലെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് യുവതി കളളവോട്ടിന് ശ്രമിച്ചത്

News18 Malayalam | news18
Updated: October 21, 2019, 2:23 PM IST
മഞ്ചേശ്വരത്ത് കള്ളവോട്ട്: നബീസ അറസ്റ്റിൽ; ആൾമാറാട്ട കുറ്റം ചുമത്തി
vote
  • News18
  • Last Updated: October 21, 2019, 2:23 PM IST
  • Share this:
കാസർകോട്: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച നബീസ എന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

മഞ്ചേശ്വരം മണ്ഡലത്തിലെ ബാക്ര ബയൽ സ്കൂളിലെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് യുവതി കളളവോട്ടിന് ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ലെന്ന് പിന്നീട് വ്യക്തമായി.

പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നസീബയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, വോട്ടിങ് ആറമണിക്കൂര്‍ പിന്നിടുമ്പോൾ നാലിടങ്ങളിലും ഭേദപ്പെട്ട പോളിങ്. എന്നാൽ കനത്ത മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ട എറണാകുളത്ത് പോളിങ് ഇപ്പോഴും മന്ദഗതിയിലാണ്. നിലവിൽ പോളിങ് മറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കുന്നത്.
First published: October 21, 2019, 2:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading