നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊടകര കുഴൽപ്പണക്കേസിൽ പ്രതിയുടെ ഭാര്യ അറസ്റ്റിൽ; എട്ടര ലക്ഷം രൂപ പിടിച്ചെടുത്തു

  കൊടകര കുഴൽപ്പണക്കേസിൽ പ്രതിയുടെ ഭാര്യ അറസ്റ്റിൽ; എട്ടര ലക്ഷം രൂപ പിടിച്ചെടുത്തു

  ഒന്നര ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നതാണെന്നും, ബാങ്കിൽ നിക്ഷേപിച്ച ഏഴ് ലക്ഷം രൂപ കൊടകരയിൽ നിന്നു കവർച്ച ചെയ്തതാണെന്നും അറസ്റ്റിലായ യുവതി പോലീസിനോട് സമ്മതിച്ചു

  kodakara_arrest

  kodakara_arrest

  • Share this:
   തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂർ സ്വദേശി അബ്ദുൾ ഷാഹിദിന്റെ ഭാര്യ ജിൻഷ ആണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ അന്വേഷണ സംഘം പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊടകര കുഴല്‍പ്പണ കേസിലെ കവര്‍ച്ചാപണം ഒളിപ്പിച്ചതിനാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ജിന്‍ഷയുടെ അറസ്റ്റോടെ കൊടകര കുഴല്‍പ്പണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

   പണം ബാങ്കിൽ നിക്ഷേപിക്കാനായി എത്തിയപ്പോഴാണ് ജിൻഷ അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നതാണെന്നും, ബാങ്കിൽ നിക്ഷേപിച്ച ഏഴ് ലക്ഷം രൂപ കൊടകരയിൽ നിന്നു കവർച്ച ചെയ്തതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്തിൻറെ ഭാര്യ ദീപ്തിയും അറസ്റ്റിലായിരുന്നു.

   ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ മൂന്നരക്കോടി രൂപ വാഹനം തടഞ്ഞ് തട്ടിയെടുത്തത്. ഇതിൽ 1.47 കോടിയോളം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനിരിക്കെ ബാക്കി പണം കണ്ടെത്താനായി രണ്ടാംഘട്ട അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

   വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

   കോട്ടയം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. പാലാ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് വയനാട് പെരിയ സ്വദേശിയായ അജ്മൽ എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. പാലായിൽ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനായിരുന്ന അജ്മൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

   Also read- ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

   മൊബൈൽ ഫോൺ ഷോപ്പിൽ എത്തിയ പെൺകുട്ടിയിൽ നിന്ന് തന്ത്രപരമായി ഫോൺ നമ്പർ സംഘടിപ്പിച്ചാണ് പ്രതി ബന്ധം തുടങ്ങിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും, ദിവസവും മണിക്കൂറുകളോളം ചാറ്റ് ചെയ്യുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അതിനിടെ പെൺകുട്ടിയിൽനിന്ന് നഗ്നചിത്രങ്ങളും വീഡിയോയും കരസ്ഥമാക്കിയ പ്രതി, അത് ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ പെൺകുട്ടിയെ അജ്മൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

   പെൺകുട്ടി കടുത്ത വിഷാദത്തിന് അടിമപ്പെട്ടതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. പെൺകുട്ടി നൽകിയ വിവരം അനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അജ്മൽ പാലായിൽനിന്ന് കടന്നുകളഞ്ഞു. തുടർന്ന് വയനാട്ടിൽ മൊബൈൽ ഷോപ്പ് തുടങ്ങി. അതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണും, ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിർണായക തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   Published by:Anuraj GR
   First published:
   )}