• HOME
 • »
 • NEWS
 • »
 • kerala
 • »
 • റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി

റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി

നിരന്തരം മർദിക്കുന്ന ഭർത്താവിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ശ്യാമിലി പറയുന്നു.

 • Share this:
  കോഴിക്കോട്: കോഴിക്കോട് (kozhikode) നഗരമധ്യത്തില്‍ ഭാര്യയ്ക്ക് ഭർത്താവിന്‍റെ ക്രൂരമർദ്ദനം( attack ). "പെട്രോള്‍ ഒഴിച്ച് എന്നെ കത്തിച്ച് കൊല്ലുമെന്നാണ  അയാള്‍ പറഞ്ഞിട്ടുള്ളത്. എനിക്ക് ഇനി ധൈര്യത്തോടെ ആ റോഡില്‍ നില്‍ക്കാന്‍ പറ്റില്ല. അതൊന്ന് ഇല്ലാതാക്കി തരണം. എനിക്ക് എന്റെ മക്കളെ നോക്കണമെങ്കില്‍ ഇയാള്‍ക്കെതിരെ നിയമനടപടി വരണം" കോഴിക്കോട് അശോകപുരത്ത് മീൻ വിൽക്കുന്ന കക്കോടി സ്വദേശിനി ശ്യാമിലിയുടെ വാക്കുകളാണിത്. 12 വർഷത്തിനിടെ നിരവധി തവണ ഭർത്താവ് നിധീഷ് ആക്രമിച്ചിട്ടുണ്ട്. പരാതി നൽകിയാലും നടക്കാവ് പൊലീസ് കേസെടുത്തില്ലന്ന് ശ്യാമിലി പറയുന്നു .

  ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ലെന്ന്  വീണ്ടും പൊലീസിനെതിരെ ആക്ഷേപമുയര്‍ന്നു. നിരന്തരം മർദിക്കുന്ന ഭർത്താവിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ശ്യാമിലി പറയുന്നു. ശ്യാമിലിയുടെ മീൻ വിൽപ്പന കേന്ദ്രത്തിൽ അക്രമം നടത്തിയിട്ടും നിധിഷിനെ പിടികൂടാൻ പൊലീസ് തയ്യാറായില്ല.

  ഇന്നലെ അശോകപുരത്തെ ശ്യാമിലിയുടെ മീൻവിൽപ്പനകേന്ദ്രം ഭർത്താവ് നിധീഷ് അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ ന്യൂസ് 18 പുറത്തുവിട്ടിരുന്നു. ശ്യാമിലി ക്രൂരമായി ഇന്നലെ ആക്രമിക്കപ്പെട്ടു. കേസെടുത്തെങ്കിലും  നിധീഷിനെ അറസ്റ്റ് ചെയ്യാൻ നടക്കാവ് പൊലീസ് ഇപ്പോഴും തയ്യാറല്ല. ഭർത്താവ് നിധീഷ് മുമ്പും പലതവണ ആക്രമിക്കപ്പെട്ട പരാതികളിൽ നടക്കാവ് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലന്ന് ശ്യാമിലി പറഞ്ഞു.

  ശ്യാമിലിയും കുടുംബoഗങ്ങളും പലതവണ നിധീഷിൻ്റെ ആക്രമണത്തിനിരയായിട്ടുണ്ട്. മൂന്ന് പെൺകുട്ടികളെയും വയോധികരായ മാതാപിതാക്കളെയും ഉപജീപനത്തിനായി ആരംഭിച്ച മീൻകടയാണ് ഇന്നലെ നിധീഷ് തകർത്തത്. കക്കോടി ലക്ഷം വീട് കോളനിയിലെ സ്വന്തം വീട്ടിലാണിപ്പോൾ ശ്യാമിലിയും കുട്ടികളും കഴിയുന്നത്.രണ്ട് കുത്തുകേസുകളിൽ പ്രതിയാണ് നിധീഷ്.  ന്യൂസ് 18 വാർത്തയെത്തുടർന്ന് സംഭവത്തിൽ DySPയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.

  നിധീഷിന്റെ ക്രൂരത ശ്യാമിലി വിവരിക്കുന്നു..
  12 വര്‍ഷമായി നിരന്തരം പീഡനം ഏല്‍ക്കുന്നുവെന്ന് ശ്യാമിലി പറയുന്നു. ഒരു തവണ കോടതിയെ സമീപിച്ചു. ഭാര്യയേയും കുട്ടികളേയും പിരിയാന്‍ കഴിയില്ലെന്നും മാപ്പ് പറയുകയും ചെയ്തപ്പോള്‍ കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പാക്കി. അമിത മദ്യാപാനിയായ നിധീഷ് അകാരണമായി മര്‍ദ്ദിക്കുന്നുവെന്ന് ശ്യാമിലി പരാതിപ്പെടുന്നു. കോഴിക്കോട് അനാട്ടമി വിഭാഗത്തില്‍ അറ്റന്‍ഡറായി ജോലി ചെയ്യുകയാണ് നിധീഷ്. മൂന്ന് പെണ്‍കുട്ടികളാണ് ശ്യാമിലിക്ക്. 12 ഉം 10 ഉം 7 ഉം വയസ്സുള്ളവര്‍. ഭര്‍തൃവീട്ടില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കുന്നത് പതിവായപ്പോള്‍ കക്കോടിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി.

  സ്വന്തമായി വരുമാനം കണ്ടെത്താനായി മീന്‍ വില്‍പ്പന ആരംഭിച്ചു. നേരത്തെ സ്വകാര്യ ആശുപത്രിയിലും മഹിളാ മാളിലും സെക്യൂറ്റി ജീവനക്കാരിയായിരുന്നു ശ്യാമിലി. ഭര്‍ത്താവിന്റെ സഹോദരനും ഭാര്യക്കുമൊപ്പമാണ് ഇപ്പോള്‍ മീന്‍ വില്‍പ്പന. പുലര്‍ച്ചെ നാലുമണിക്ക് പുതിയാപ്പ ഹാര്‍ബറില്‍ പോയി മീനെടുക്കും. രാത്രി എട്ടര വരെ കച്ചവടം ചെയ്യും.


  പേലീസില്‍ പരാതി നല്‍കിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ച നടത്തി വിടുകയായിരുന്നുവെന്ന് ശ്യാമിലി പറയുന്നു.ഒന്നുകൂടി നോക്കൂ മോളേ. മക്കളുള്ളതല്ലേ, ഓനിനി അങ്ങനെ ചെയ്യില്ലെന്ന് പറയും. ഇനി നീ അങ്ങനെ ചെയ്യോന്ന് അവനോട് ചോദിക്കും. അപ്പോള്‍ പറയും ഇല്ലെന്ന്. എന്നിട്ട് രണ്ടാം ദിവസം തൊട്ട് ഇത് തന്നെ ചെയ്യും. കുറേക്കാലം നാണക്കേട് കരുതി നാട്ടുകാരോടും വീട്ടുകാരോടും പറയാതെ ഒതുക്കി വച്ചു. പിന്നെ പിണങ്ങി സ്വന്തം വീട്ടില്‍ പോയി നില്‍ക്കും. മൂന്ന് മക്കളുടെ പ്രസവച്ചെലവ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചെയ്തിട്ടില്ല. മക്കള്‍ക്ക് ഒന്നും വാങ്ങി കൊടുത്തിട്ടുമില്ല'. എനിക്ക് നീതി കിട്ടണം. ശ്യാമിലി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് വീണ്ടും പറഞ്ഞു.
  Published by:Jayesh Krishnan
  First published: