കുതിരവട്ടം മാനസികാശുപത്രിയില്‍ ചികിത്സതേടിയ സ്ത്രീക്ക് മർദ്ദനത്തിൽ കണ്ണിൻ്റെ കാഴ്ച്ച നഷ്ടമായി

മർദ്ദനത്തിൽ ഇവരുടെ ഇടതു കണ്ണിൻ്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി

News18 Malayalam | news18-malayalam
Updated: August 17, 2020, 6:06 PM IST
കുതിരവട്ടം മാനസികാശുപത്രിയില്‍ ചികിത്സതേടിയ സ്ത്രീക്ക് മർദ്ദനത്തിൽ കണ്ണിൻ്റെ കാഴ്ച്ച നഷ്ടമായി
പ്രതീകാത്മക ചിത്രം
  • Share this:
കുതിരവട്ടം മാനസികാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീക്ക് മർദ്ദനത്തിൽ കാഴ്ച നഷ്‌ടപ്പെട്ടുവെന്ന് പരാതി. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വീട്ടമ്മ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിനെ തുടർന്ന് ഇവിടെ ചികിത്സയിലാണ്. ഇവിടെ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് മർദ്ദനമേറ്റത്.

മർദ്ദനത്തിൽ ഇവരുടെ ഇടതു കണ്ണിൻ്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. ഗുരുതരമായ പരുക്കേറ്റ ഇവർക്ക് മതിയായ ചികിത്സ നൽകാതെ കുതിരവട്ടം മാനസികാശുപത്രി അധികൃതർ കുന്ദമംഗലത്തെ വീട്ടിൽ ഉപേക്ഷിച്ച് പോവുകയാണ് ഉണ്ടായതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് കുന്ദമംഗലം ആരോപിക്കുന്നു.



കുന്ദമംഗലത്തെ ഇവരുടെ വീടിന് നല്ലൊരു വാതിൽ പോലുമില്ല. ചോർന്നൊലിക്കാതിരിക്കാൻ വീടിന് മുകളിൽ ടാർപോളിൻ ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. ചുറ്റും കാട് കയറിയ പരിസരമുള്ള വീട്ടിൽ ഒറ്റയ്ക്കാണ് ഇവരുടെ താമസം. ബന്ധുക്കൾ പോലും കാര്യമായി അന്വേഷിക്കാത്തതിനാൽ അയൽവാസികളാണ് പലപ്പോഴും ഭക്ഷണം എത്തിച്ച് നൽകുന്നത്.

ക്യത്യസമയങ്ങളിൽ മരുന്ന് കഴിച്ചില്ലെങ്കിൽ അക്രമസ്വഭാവം പ്രകടപ്പിക്കുന്ന പ്രകൃതമാണ്. കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെട്ട് കറൻ്റ് പോലുമില്ലാത്ത വീട്ടിലാണിവർ ഇപ്പോൾ ഒറ്റയ്ക്ക് കഴിയുന്നത്. ലോക്ക്ഡൌൺ സമയത്ത് മാനസികനില തെറ്റിയ സ്ത്രീയെ കുന്ദമംഗലത്തെ സാമൂഹിക പ്രവര്‍ത്തകരും പോലീസുമാണ്  കുതിരവട്ടത്തെ ആശുപത്രിയിലാക്കിയത്. സഹതടവുകാരിൽ നിന്നുമാണ് മർദ്ദനമേറ്റതെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Published by: meera
First published: August 17, 2020, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading