• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പൊൻമുടിയിലുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്...

  • Last Updated :
  • Share this:
    തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനിയുടെ (34) മൃതദേഹമാണ് ഇന്ന് രാവിലെ മൂന്നാറ്റ് മുക്കില്‍ നിന്ന് കണ്ടെത്തിയത്. യുവതിക്കായി രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച ആറ് വയസ്സുകാരി നസ്രിയ ഫാത്തിമയെ നേരത്തെ കണ്ടെത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.

    മങ്കയത്ത് മലവെള്ള പാച്ചിലിൽ പത്ത് പേരാണ് ഒഴുക്കിൽ പെട്ടത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട എട്ടുപേരെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു. രക്ഷപെടുത്തിയവരെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് നിന്ന് എത്തിയ ടൂറിസ്റ്റുകളാണ് അപകടത്തിൽപ്പെട്ടത്.

    അപകടത്തിൽപ്പെട്ട നസ്രിയ ഫാത്തിമയെ പ്രാഥമിക ശ്രൂശകള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പൊൻമുടിയിലുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്ന് അധികൃതർ പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
    Published by:Anuraj GR
    First published: