HOME » NEWS » Kerala »

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി യുവതി പിടിയിൽ

Woman caught in Kannur airport for smuggling gold | പിടികൂടിയത് 233 ഗ്രാം സ്വർണ്ണം

news18-malayalam
Updated: September 26, 2019, 12:28 PM IST
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി യുവതി പിടിയിൽ
Woman caught in Kannur airport for smuggling gold | പിടികൂടിയത് 233 ഗ്രാം സ്വർണ്ണം
  • Share this:
കണ്ണൂർ രാജ്യാന്തര വിമാനത്താവള യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി. വടകര സ്വദേശിനി ഷരീഫയിൽ നിന്നാണ് 233 ഗ്രാം സ്വർണ്ണം പിടികൂടിയത്. ദോഹയിൽ നിന്ന് പുലർച്ചെ 5.40ന് എത്തിയ ഇൻഡിഗോ വിമാനയാത്രക്കാരിയായിരുന്നു കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള കസ്റ്റസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെയിൻ കണ്ടെടുത്തത്. കഴിഞ്ഞ മാസം ഡിആർഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു ദിവസം നാലരക്കോടിയുടെ സ്വർണം യാത്രക്കാരിൽ നിന്ന് പിടികൂടിയിരുന്നു.

കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാർ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ സോനിദ്കുമാർ, അശോക് കുമാർ, യൂഗൽ കുമാർ, ജോയ് സെബാസ്റ്റ്യൻ, സന്ദീപ് കുമാർ, ഹബീൽദാർമാരായ പാർവതി, മുകേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസിയും പിടികൂടിയിരുന്നു. മലപ്പുറം അരീക്കോട് സ്വദേശി ശിഹാബുദ്ദീൻ നിന്നാണ് നാലര ലക്ഷത്തോളം രൂപയുടെ കറൻസി പിടികൂടിയത്.

First published: September 26, 2019, 12:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories