ഇന്റർഫേസ് /വാർത്ത /Kerala / സുഹൃത്തിനെതിരായ ബലാത്സംഗ പരാതി വ്യാജം; യുവതിയെ വനിതാ കമ്മീഷൻ ശാസിച്ചു

സുഹൃത്തിനെതിരായ ബലാത്സംഗ പരാതി വ്യാജം; യുവതിയെ വനിതാ കമ്മീഷൻ ശാസിച്ചു

News 18

News 18

പുരുഷന്മാരെ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ...

  • Share this:

    കൊച്ചി: സുഹൃത്തിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി നൽകിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടർന്ന് കമ്മീഷൻ പരാതിക്കാരിയെ ശാസിച്ചു. പുരുഷന്മാരെ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

    ഓട്ടിസം ബാധിച്ച മകനും തനിക്കും അവകാശപ്പെട്ട വീട് ഭർത്താവ് ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് 23ന് കമ്മീഷൻ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു. യുവതി പലവട്ടം പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം.

    ഭർത്താവിന്റെ മരണത്തോടെ അനാഥയായ രണ്ടാം വിവാഹത്തിലെ ഭാര്യ അവകാശം തേടി കമ്മീഷനിലെത്തി. ഉണ്ടായിരുന്ന സ്വത്തുക്കൾ ഭർത്താവ് ആദ്യ വിവാഹത്തിലെ മകന്റെ പേരിൽ എഴുതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പരാതിക്കാരിയോട് മനുഷ്യത്വ പൂർണ്ണമായ സമീപമനം കൈ കൊണ്ട് ഒരു സെന്റ് ഭൂമിയെങ്കിലും നൽകണമെന്ന കമ്മീഷൻ നിർദ്ദേശം മകൻ ചെവികൊണ്ടില്ല. ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായതുമില്ല. ഇതിനായി പോലീസ് സഹായം തേടാൻ കമ്മീഷൻ തീരുമാനിച്ചു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    'യുദ്ധവും സമാധാനവും' മറ്റൊരു രാജ്യത്തെക്കുറിച്ചുള്ളത്; എന്തിന് വീട്ടിൽ സൂക്ഷിച്ചുവെന്ന് ഹൈക്കോടതി ജഡ്ജിയുടെ ചോദ്യം!

    അയൽവാസികൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് കഴിഞ്ഞദിവസം മാത്രം കമ്മീഷൻ മുമ്പാകെ വന്നത്. യാതൊരു ഗൗരവവുമില്ലാത്ത ഇത്തരം പരാതികൾ നിരുത്സാഹപ്പെടുത്തണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.

    ആകെ 105 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 18 എണ്ണം തീർപ്പാക്കി. ഒമ്പത് എണ്ണം റിപ്പോർട്ടിനായി മാറ്റി. 78 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ സ്മിത ഗോപി, അലിയാർ, യമുന, ഖദീജ, സിവിൽ പോലീസ് ഓഫീസർമാരായ പ്രീതി, ഷിജി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

    First published:

    Tags: Crime in Kerala, Rape Complaint, Rape in Kerala, State woman commission, Woman Abuse