കോഴിക്കോട്: ജീവന് തുല്യം സ്നേഹിച്ചിരുന്ന ഭർത്താവ് ഇല്ലാത്ത ലോകത്ത് കുട്ടികളുമായി ജീവിക്കാൻ പ്രിയ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് രണ്ടു കുട്ടികളുമായി അവർ ആത്മഹത്യ (Suicide) ചെയ്തത്. കോഴിക്കോട് (Kozhikode) പേരാമ്പ്ര പലേരി സ്വദേശിനിയായ പ്രിയയും രണ്ടു മക്കളുമാണ് അത്മഹത്യ ചെയ്തത്. പ്രിയയ്ക്കൊപ്പം, നിവേദ്യ, പുണ്യ എന്നീ പെൺമക്കളുമാണ് പൊള്ളലേറ്റ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് പ്രിയയും കുട്ടികളും മരിച്ചത്. പൊള്ളലേറ്റ് അത്യാസന്ന നിലയിൽ കിടക്കുമ്പോൾ, രക്ഷിക്കാനെത്തിയവരോട് പ്രിയ വിളിച്ചുപറഞ്ഞത് ഇങ്ങനെ, 'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം. ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം'. പൊള്ളലേറ്റു രക്ഷിക്കാനെത്തിയവരോട് മാത്രമല്ല, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാരോടും പ്രിയ ഇതുതന്നെയാണ് പലയാവർത്തി പറഞ്ഞുകൊണ്ടിരുന്നത്. ഒരു നാടിന്‍റെയാകെ വേദനയാകുകയാണ് ഈ കുടുംബത്തിന്‍റെ വിയോഗം.
പാലേരിയിലെ ചിപ്‌സ് നിര്‍മാണ കടയിലെ ജീവനക്കാരനായിരുന്ന പ്രകാശന്‍ മാസങ്ങള്‍ക്ക് മുന്നെയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രകാശന്‍റെ മരണം. അതിനുശേഷം കടുത്ത മാനസികസമ്മർദ്ദത്തിലും മനോവിഷമത്തിലുമായിരുന്നു പ്രിയ. നിരന്തരം ആത്മഹത്യയെക്കുറിച്ചാണ് അവർ സംസാരിച്ചിരുന്നതെന്നും അടുത്ത കുടുംബാംഗങ്ങൾ പറയുന്നു. ഒടുവിൽ പ്രിയയെയും മക്കളെയും പ്രകാശന്‍റെ അരികിലായി തന്നെ അടക്കം ചെയ്തത് കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
അച്ഛമ്മ ഓമന അമ്മ മറ്റൊരു മുറിയിലും പ്രിയയും മക്കളും ഒരു മുറിയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഓമന അമ്മയുടെ അടുത്ത് ഉറങ്ങാറുള്ള കുട്ടിയെ കഴിഞ്ഞദിവസം പ്രിയയ്‌ക്കൊപ്പം മാറ്റിക്കിടത്തുകയായിരുന്നു. ഓമന അമ്മയുടെ നിലവിളികേട്ടാണ് അടുത്ത വീട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയത്. മുറി തുറക്കാത്തതിനാല്‍ ചവിട്ടിത്തുറക്കുകയായിരുന്നു. പൊള്ളലേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രകാശന്‍റെ മരണശേഷം എപ്പോഴും മരണത്തെക്കുറിച്ച് മാത്രമാണ് പ്രിയ സംസാരിച്ചിരുന്നതെന്ന് ഉറ്റ കുടുംബാംഗങ്ങൾ പറയുന്നു. മൂത്ത മകളോട് ആത്മഹത്യയെക്കുറിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങല്‍ അങ്ങാടിയിലെത്തി റേഷൻകടയിൽനിന്ന് മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാല്‍വ് പൂട്ടിയ നിലയിലായിരുന്നു. ആളുകള്‍ രക്ഷിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചിന് പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പില്‍ പ്രകാശന്‍റെ ശവകുടീരത്തിനു സമീപം മൂവരെയും സംസ്കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Viral Video | ഒരുമിച്ച് യാത്രചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും മർദ്ദനം; രണ്ടുപേർ പിടിയിൽ
മംഗളൂരു: ഒരുമിച്ച് യാത്ര ചെയ്‌തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിയേയും പെൺകുട്ടിയേയും തടഞ്ഞ് വെച്ച് മർദ്ദിച്ചു. വെള്ളിയാഴ്‌ച രാവിലെ പത്തരയ്‌ക്ക് മംഗളൂരു ബസ് സ്‌റ്റാന്റിലാണ് സംഭവം. ഉഡുപ്പിയിലേക്ക് പോകുന്ന ബസിൽ ഒരേ സീറ്റിലിരുന്ന ഇതര സമുദായത്തിൽ പെട്ട ആൺകുട്ടിയും പെൺകുട്ടിയുമാണ് അക്രമത്തിന് ഇരയായത്. ഇരുവരേയും ബസിൽ നിന്ന് പുറത്ത് ഇറക്കിയും അക്രമം തുടർന്നു.
Also Read- Breach of Privacy | ഭാര്യയുടെ ഫോൺ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം: പഞ്ചാബ് ഹരിയാന ഹൈക്കോടതി
നിങ്ങൾക്ക് ഞങ്ങളുടെ സംഘടനയിൽപെട്ടവരെ പേടിയില്ലെ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. സംഘപരിവാർ അനുകൂലസംഘടനയിൽപ്പെട്ടവരായിരുന്നു മർദ്ദനത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ പകർത്തി പ്രചരിപ്പിച്ചു. ഇതര മതത്തിൽ പെട്ടവർ ഒന്നിച്ച് പോകവെ അക്രമിക്കപ്പെടുന്നത് സ്ഥിരമായിട്ടും എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അക്രമികൾ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇരുവരുടെയും വിലാസവും മറ്റും ചോദിച്ചറിയുന്നതും പെൺകുട്ടി കൈകൂപ്പി കൊണ്ട് വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kozhikode, Suicide