നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല സെക്രട്ടറിക്ക് എതിരെ കേസെടുത്തു

    ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല സെക്രട്ടറിക്ക് എതിരെ കേസെടുത്തു

    കോളനിയിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തതിന് ശേഷം സി.പി.എം നിരന്തരമായി വേട്ടയാടുകയാണെന്നും ശിവരാജൻ പറഞ്ഞു. എന്നാൽ, പരാതിക്ക് പിന്നിൽ സി.പി.എം ആണെന്ന വാദം ശരിയല്ലെന്ന് സി.പി.എം നേതാക്കൾപ്രതികരിച്ചു.

    Woman

    Woman

    • News18
    • Last Updated :
    • Share this:
    പാലക്കാട്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി മുതലമട സ്വദേശി ശിവരാജിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. എന്നാൽ, യുവതിയുടേത് കള്ളപ്പരാതിയാണെന്നും ഇതിന് പിന്നിൽ സിപിഎമ്മാണെന്നും ശിവരാജൻ പ്രതികരിച്ചു.

    ഒരു വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. അയൽവാസിയായ ശിവരാജൻ പീഡിപ്പിച്ചതായും പിന്നീട് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം ഫോണിൽ വിളിച്ച് യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

    You may also like:തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി [NEWS]മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും [NEWS] കോവിഡ് രോഗികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി [NEWS]

    എന്നാൽ, തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ശിവരാജൻ പ്രതികരിച്ചു. പരാതിക്ക് പിന്നിൽ സി.പി.ഐ.എമ്മാണെന്നും ശിവരാജൻ പറയുന്നു. പരാതിക്കാരിയുടെ ഭർത്താവ് തന്റെ ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണം.

    കോളനിയിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തതിന് ശേഷം സി.പി.എം നിരന്തരമായി വേട്ടയാടുകയാണെന്നും ശിവരാജൻ പറഞ്ഞു.എന്നാൽ, പരാതിക്ക് പിന്നിൽ സി.പി.എം ആണെന്ന വാദം ശരിയല്ലെന്ന് സി.പി.എം നേതാക്കൾപ്രതികരിച്ചു.

    പരാതിയുടെ അടിസ്ഥാനത്തിൽ ശിവരാജനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊല്ലങ്കോട് സി.ഐ പറഞ്ഞു.
    Published by:Joys Joy
    First published:
    )}