• HOME
 • »
 • NEWS
 • »
 • kerala
 • »
 • തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടി: 5 പേരുള്ള വീട് ഒലിച്ചുപോയി; ഒരു മരണം

തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടി: 5 പേരുള്ള വീട് ഒലിച്ചുപോയി; ഒരു മരണം

പുലര്‍ച്ചെ 3.30 ന് ഉണ്ടായ ഉരുൾപൊട്ടലിലാണ് വീട് ഒലിച്ചുപോയത്...

 • Last Updated :
 • Share this:
  തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി ഒരു മരണം. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ. മാളിയേക്കൽ കോളനിയിൽ .ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മ (70)യാണ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. തങ്കമ്മയുടെ മൃതശരീരം കിട്ടി. ബാക്കിയുള്ളവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്.

  പുലര്‍ച്ചെ 3.30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമൻ (50) ഭാര്യ ഷിജി ( 50 ), മകൾ - ഷിമ (25), ഷിമയുടെ മകൻ ദേവാനന്ദ് (4) എന്നിവരെ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
  Published by:Anuraj GR
  First published: