മലപ്പുറം: ഇറച്ചി കഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാത്തിമ മരിച്ചത്.
ഞായറാഴ്ച വൈകിട്ട് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എം.എസ്.സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുമ്പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞതാണെങ്കിലും പഠനത്തിന്റെ ആവശ്യത്തിന് ഇപ്പോൾ സ്വന്തം വീട്ടിലാണ് നിൽക്കുന്നത്.
ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം
ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരി മുങ്ങിമരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.
ശരണ്യയുടെ ചെമ്പിളാവ് വളര്‍കോടുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം. ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞാണ്. ബാത്ത്റൂമിലെ ബക്കറ്റിലാണ് കുഞ്ഞ് വീണുമരിച്ചത്. കിടങ്ങൂര്‍ പോലീസ് സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
Also read:
Suicide | വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതിന് ചോദ്യം ചെയ്ത നേതാവിനെ CPM കൈവിട്ടു; ഗൃഹനാഥന് ജീവനൊടുക്കി
Accident | കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 40 പേര്‍ക്ക് പരിക്ക്
ചേവരമ്പലം ബൈപ്പാസില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്(Injured). ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3.40ഓടെയായിരുന്നു അപകടം(Accident). അമിതവേഗതയാണ് അപകടത്തിന് പിന്നിലെന്ന് സൂചന. എറണാകുളത്തുനിന്നു വരികയായിരുന്ന ബസുകളാണു കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. പെരുമ്പാവൂര്‍ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബസുകള്‍ നല്ല വേഗത്തിലായിരുന്നെന്നും, ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണു രണ്ടാമത്തെ ബസ് ഇടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.