ആൻജിയോഗ്രാമിനിടെ ഹൃദയവാൽവിൽ സ്റ്റെന്‍റ് ഒടിഞ്ഞുകയറി; വീട്ടമ്മ മരിച്ചു

മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ സ്റ്റെന്‍റ് നീക്കം ചെയ്തെങ്കിലും അണുബാധ മൂലം ആരോഗ്യനില ഗുരുതരമാകുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.

News18 Malayalam | news18-malayalam
Updated: July 2, 2020, 10:25 AM IST
ആൻജിയോഗ്രാമിനിടെ ഹൃദയവാൽവിൽ സ്റ്റെന്‍റ് ഒടിഞ്ഞുകയറി; വീട്ടമ്മ മരിച്ചു
(പ്രതീകാത്മക ചിത്രം)
  • Share this:
ആലപ്പുഴ: ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വ രാത്രി മരിച്ചത്. ജൂൺ നാലിനാണ് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ചികിത്സയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ തറഞ്ഞു കയറുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ സ്റ്റെന്‍റ് നീക്കം ചെയ്തെങ്കിലും അണുബാധ മൂലം ആരോഗ്യനില ഗുരുതരമാകുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.

ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബിന്ദുവിനെ തട്ടാരമ്പലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇസിജി പരിശോധനയിൽ തകരാർ ഉണ്ടെന്ന് പറഞ്ഞു ആൻജിയോഗ്രാം നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്കിടെയാണ് സ്റ്റെന്‍റ് വാൽവിൽ തറഞ്ഞുകയറിയത്. തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ചെലവായ രണ്ടരലക്ഷത്തിലേറെ രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]


ഭാര്യയുടെ രോഗവിവരം അറിഞ്ഞ് മസ്ക്കറ്റിൽ നിന്ന് എത്തിയ അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീൻ‌ കേന്ദ്രത്തിലാണ്. കാലാവധി കഴിയാൻ 3 ദിവസം കൂടിയുണ്ട്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കകയാണ്. മക്കൾ: ആദർശ് റാം, ദർശന റാം, മരുമക്കൾ: ശ്രീദേവി (അസി.എൻജിനീയർ, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലൻഡ്).
First published: July 2, 2020, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading