• HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡിലെ ഹമ്പില്‍ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

റോഡിലെ ഹമ്പില്‍ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ബന്ധുവീട്ടില്‍ പോയി മടങ്ങവേ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

  • Share this:
കോട്ടയം: റോഡിലെ ഹമ്പില്‍ ചാടിയ ബൈക്കിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്ത വീട്ടമ്മ തെറിച്ചുവീണ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കിളിമല തുണ്ടിയില്‍ അന്നമ്മ ഫ്രാന്‍സിസ് 45) ആണ് മരിച്ചത്. ബന്ധുവീട്ടില്‍ പോയി മടങ്ങവേ ബുധനാഴ്ച രാത്രി 9.30-ന് തിരുവല്ല കല്ലിശ്ശേരി ഭാഗത്താണ് അപകടം.

റോഡിലേക്ക് തെറിച്ചു വീണ അന്നമ്മയുടെ തല റോഡിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ കിളിമലയിലെ വീട്ടിലെത്തിക്കും.

Also Read-ആറു വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 26,407 പേർ; പരിക്കേറ്റത് പത്തിരട്ടിയലധികം

സംസ്‌കാരം വെള്ളിയാഴ്ച 2.30-ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: കുഞ്ഞുമോന്‍. മക്കള്‍: പ്രിന്‍സ്, പ്രിയ. മരുമകന്‍: ജോജോ (ആലപ്പുഴ).
Published by:Jayesh Krishnan
First published: