കോട്ടയം: ടാങ്കർ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. പാലാ മരങ്ങാട്ടുപിള്ളി ടൗണില്‍ രാവിലെയാണ് അപകടമുണ്ടായത്. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. പള്ളിക്കത്തോട് അരുവിക്കുഴി തകടിയേൽ ജിമ്മിയാണ് ബൈക്ക് ഓടിച്ചത്.
എറണാകുളത്തുന്നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന വീട്ടമ്മ തെറിച്ചു റോഡില്‍ വീണു.
Also Read-സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി 68കാരൻ കൊല്ല൦ കൊട്ടാരക്കരയിൽ മരിച്ച നിലയിൽ
റോഡിൽ വീണ സോഫിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ജിമ്മിയുടെ കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.