• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർഗോഡ് വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് യുവതി മരിച്ചു

കാസർഗോഡ് വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് യുവതി മരിച്ചു

തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു.

  • Share this:

    കാസർഗോഡ്: വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരിച്ചത്. ജനുവരി 21നാണ് അപകടം. ഗുരതരമായി പൊള്ളലേറ്റ് രശ്മി വ്യാഴ്ച രാവിലെയാണ് മരിച്ചത്.

    അമ്മാവന്‍റെ വീട്ടില്‍ വെച്ചാണ് രശ്മിക്ക് പൊള്ളലേറ്റത്. മണ്ണെണ്ണ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

    Also read-തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു

    പൊയിനാച്ചി ടൗണിലെ ഓൺലൈൻ സേവനകേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രശ്മി. ചട്ടഞ്ചാൽ ത്രയം കലാകേന്ദ്രത്തിൽ നൃത്തവിദ്യാർഥിയായിരുന്ന രശ്മി വിവിധ നൃത്തപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ മാസം രശ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ദാരുണമായ മരണം സംഭവിച്ചത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

    Published by:Sarika KP
    First published: