• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു

ഇന്നലെ രാത്രി 10.30ന് ദേശീയപാത 66ൽ ഇടശ്ശേരി ജംക്‌ഷനിലാണ് അപകടം.

  • Share this:

    ആലപ്പുഴ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് ദേശീയപാത 66ൽ ഇടശ്ശേരി ജംക്‌ഷനിലാണ് അപകടം.

    Also read-രാത്രി ഉത്സവം കണ്ട് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ കൊല്ലം കൊട്ടാരക്കരയിൽ വീട്ടിലേക്ക് ഇടിച്ച് കയറി

    എരുവ ക്ഷേത്രത്തിലെ ഉത്സവത്തിനു ബന്ധുവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഇടറോഡിൽനിന്നു ദേശീയപാതയിലേക്കു കയറുമ്പോൾ റോഡരികിലുളള പഴയ ടെലിഫോൺ കേബിൾ കഴുത്തിൽ കുരുങ്ങി ഉഷ സ്കൂട്ടറിൽനിന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഉഷയെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    Published by:Sarika KP
    First published: