• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | അയയിൽ നിന്ന് തുണി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു

Death | അയയിൽ നിന്ന് തുണി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു

അയയിൽ നിന്നും ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് തങ്കമണിക്ക് ഷോക്കേറ്റത്.

  • Last Updated :
  • Share this:
    പാലക്കാട്: അയയിൽ നിന്ന് തുണി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. . വടവന്നൂർ തുമ്പിക്കാട്ടിൽ 61 വയസ്സുള്ള തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്. വീട്ടിനുമുന്നിലുള്ള അയയിൽ നിന്നും ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് തങ്കമണിക്ക് ഷോക്കേറ്റത്.

    ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇവരെ പരിസരവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വടവന്നൂർ വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ചുമതലയുള്ള ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.

    Also Read-കാട്ടുപന്നിയെ കൊല്ലാൻവെച്ച നാടൻ ബോംബ് പൊട്ടി; റബർ ടാപ്പിങ്ങിന് പോയ ആളുടെ കൈവിരൽ നഷ്ടമായി

    ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ ബുധനാഴ്ച സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും. ഇരുമ്പ് കഴുക്കോലുകളിൽ നിർമിച്ച വീട്ടിൽ പൊട്ടിയ വയറുകളിലുണ്ടായ വൈദ്യുതിപ്രസരണം അഴയിലേക്ക്‌ പ്രവഹിച്ചതാകാം അപകടകാരണമെന്നാണ് വൈദ്യുതിവകുപ്പ് സംശയിക്കുന്നത്.

    തങ്കമണിയുടെ മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ പോസ്റ്റുമോർട്ടതിനുശേഷം മൃതദേഹം ബന്ധുക്കൾക്കും വിട്ടുകൊടുക്കും.മക്കൾ: ഉണ്ണിക്കൃഷ്ണൻ, സുമതി. മരുമക്കൾ: ഗ്രീഷ്മ, മണികണ്ഠൻ.
    Published by:Jayesh Krishnan
    First published: