കോഴിക്കോട്: കുരങ്ങുപനി മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തിരുനെല്ലി അപ്പ പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48) ആണ് മരിച്ചത്.
മാർച്ച് അഞ്ചിന് രോഗബാധയെ തുടർന്ന് ജില്ലാശുപത്രിയിൽ ചികിത്സ തേടുകയും അസുഖം മൂർഛിച്ചതിനാൽ ആറാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. അവിടെ വെച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് മീനാക്ഷി മരിച്ചത്.
വയനാട് ജില്ലയിൽ ഈ വർഷം കുരങ്ങുപനി മൂലം മരണപ്പെട്ട ആദ്യ രോഗിയാണ് മീനാക്ഷി. ഇന്നലെ വരെ 13 പേരാണ് കുരുങ്ങുപനി ബാധ മൂലം ചികിത്സ തേടിയത്. ഇതിൽ 11 പേരും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ളവരാണ്. മറ്റ് രണ്ട് പേർ കുറുക്കൻമൂല, പാക്കം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ വരുന്നവരാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.