• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident Death | മകന്റെ കൂടെ ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ തെറിച്ച് വീണ് ദേഹത്ത് ബസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Accident Death | മകന്റെ കൂടെ ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ തെറിച്ച് വീണ് ദേഹത്ത് ബസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു.

  • Share this:
    കോഴിക്കോട്: ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം(Death). കോഴിക്കോട് കുറ്റികാട്ടൂരില്‍ വച്ചാണ് അപകടം(Accident) നടന്നത്. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ ബിന്ദുവാണ് മരിച്ചത്. മകന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍നിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ഷിബിന്‍, ഷിബിന.

    Also Read-Shocking | ഇലക്ട്രിക്ക് സ്കൂട്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു

    Electrocuted | ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

    തിരുവനന്തപുരം: ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് അപകടത്തിന് കാരണം.

    അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നനതിനിടെയാണ് മകനും അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലാണ്.

    Also Read-ആംബുലന്‍സ് നല്‍കിയില്ല; നാലു വയസുകാരിയുടെ മൃതദേഹം തോളിലിട്ട് നടന്ന് പിതാവ്

    ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവര്‍ക്കും അടുത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിച്ചത്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റും.
    Published by:Jayesh Krishnan
    First published: