നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രിക മരിച്ചു

  പത്തനംതിട്ടയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രിക മരിച്ചു

  വ്യാഴാഴ്ച വെളുപ്പിന് 5 മണിക്ക് കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം നടന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: പന്തളം കുളനട ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ സുമിത്ര പ്രവീണാണ് (28) മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് 5 മണിക്ക് കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം നടന്നത്.

   Also Read- കോട്ടയത്ത് വാടകവീട്ടിലെ ഗുണ്ടാ ആക്രമണം; നടന്നത് പെൺവാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടൽ

   ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കൊറിയർ വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എൻ എം മൻസിലിൽ അൻസിലിനെ (24 ) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥി കാമ്പസിൽ മരിച്ച നിലയിൽ

   കോഴിക്കോട് ഗവൺ‍മെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയെ കോളേജ് കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളേജ് വിദ്യാർത്ഥി യൂണിയൻ വൈസ് ചെയർമാൻ കൂടിയായ മൂന്നാം വർഷ വിദ്യാർത്ഥി എറണാകുളം മട്ടാഞ്ചേരി മാങ്ങാട്ട് പറമ്പിൽ ശരത് സുനിൽ (22) ആണ് മരിച്ചത്. രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിനു സമീപം റോഡരികിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

   Also Read- ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

   താടിക്കു കീഴെ ചെറിയ മുറിവുണ്ട്. അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഇൻസുലിൻ ചികിത്സയെടുക്കുന്ന ടൈപ്പ് വൺ പ്രമേഹരോഗമുള്ളയാളാണ് ശരത്. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടത്തും. എറണാകുളത്തു നിന്നും ബന്ധുക്കൾ എത്തിയിട്ടുണ്ട്. സുനിൽ ആണ് ശരത്തിന്റെ അച്ഛൻ . അമ്മ: പരേതയായ ഗീത. സഹോദരൻ ശരൺ. നിര്യാണത്തിൽ കോളേജ് യൂണിയൻ അനുശോചിച്ചു.

   Also Read- നിർബന്ധിത മതപരിവർത്തനമെന്ന പരാതി; ഭാര്യയെയും മകനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി
   Published by:Rajesh V
   First published:
   )}