• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ടിപ്പർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്

Accident | ടിപ്പർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്

സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നില്‍ അമിത വേഗത്തിൽ എത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഐശ്വര്യയാണ് സ്‌കൂട്ടര്‍ ഓടിച്ചത്.

Anila

Anila

  • Last Updated :
  • Share this:
    ആലപ്പുഴ: ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ (Alappuzha) കായംകുളത്തിന് സമീപം ഉണ്ടായ അപകടത്തിൽ (Accident) സഹോദരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴില്‍ അനില (23) ആണ് മരിച്ചത്. അനിലയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന സഹോദരി ഐശ്വര്യക്ക് നിസാര പരിക്കുണ്ട്. കായംകുളം ഒ.എന്‍.കെ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവില്‍പീടിക ഭാഗത്തെ വളവില്‍ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്.

    സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നില്‍ അമിത വേഗത്തിൽ എത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഐശ്വര്യയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. സ്കൂട്ടറിൽ ടിപ്പർ ഇടിച്ചതോടെ പിന്നിൽ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന അനില തെറിച്ച് റോഡിലേക്ക് വീഴുകയും ടിച്ചറിന്‍റെ ടയറിന് അടിയിൽ പെടുകയുമായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ അനിലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    അനിലയുടെ ഭര്‍ത്താവ്: കായംകുളം കണ്ണമ്ബള്ളിഭാഗം തെക്കേതലയ്ക്കല്‍ ഹരീഷ് (ദുബൈ). അച്ഛന്‍: സത്യപാലന്‍. അമ്മ: അമ്പിളി.

    ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

    തമിഴ്‌നാട്ടിലുണ്ടായ ബൈക്ക് അപകടത്തില്‍(Accident) ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ചു(Death). ചെറുതന പത്താം വാര്‍ഡ് മഴമഞ്ചേരില്‍ വീട്ടില്‍ ശ്രീജിത്ത് (36 ) ആണ് മരിച്ചത്. ഈറോഡ് വെച്ച് ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയാണ്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഭാര്യ: രഞ്ജിനി മകള്‍: ഗൗരി. സംസ്‌കാരം ബുധനാഴ്ച നടക്കും.

    Also Read-Night Curfew | സംസ്ഥാനത്ത് ഈ മാസം 30 മുതൽ രാത്രികാല കർഫ്യൂ; ന്യൂ ഈയർ ആഘോഷങ്ങൾ രാത്രി 10 മണിവരെ മാത്രം

    Fire | ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു; കംപ്യൂട്ടറും ഇരുചക്രവാഹനമടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടം

    ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം പുലര്‍ച്ച നാല് മണിയോടെ കാളാത്തുപള്ളിയുടെ എതിര്‍വശം കൊറ്റംകുളങ്ങര വാര്‍ഡില്‍ വെളുത്തേടത്ത് ഹൗസില്‍ വി. എ. ജോസഫിന്റെ വീടിനാണു തീപിടിച്ചത്.

    കംപ്യൂട്ടറും ഇരുചക്രവാഹനവും കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 60 കെട്ട് ഭൂവസ്ത്രവും അടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടിത്തത്തില്‍ ഉണ്ടായത്. വീടിനുള്ളിലെ കട്ടില്‍, കസേര എന്നിവയടക്കം കത്തിനശിച്ചതിനൊപ്പം മുറിയിലെ ഭിത്തിക്കും കേടുപാടുസംഭവിച്ചിട്ടുണ്ട്.

    ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍നിന്നും അഗ്‌നിശമന സേനയുടെ മൂന്നുവണ്ടികളെത്തിയതാണ് തീ അണച്ചത്. കാര്‍പോര്‍ച്ചിനോട് ചേര്‍ന്നുള്ള കംപ്യൂട്ടര്‍ മുറിയില്‍നിന്നുള്ള ഷോര്‍ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടിത്തമെന്നാണ് അഗ്‌നിരക്ഷാസനേയുടെ നിഗമനം.

    അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പി. ബി. വേണുകുട്ടന്റെയും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എച്ച്. സതീശന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
    Published by:Anuraj GR
    First published: