Stray Dog | തൃശ്ശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
Stray Dog | തൃശ്ശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു.
Last Updated :
Share this:
തൃശ്ശൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശ്ശൂർ കണ്ടണശ്ശേരി സ്വദേശി ഷീല(52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം ഇവർ ചികിത്സ തേടിയിരുന്നു. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു.
കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇവിടുന്ന് മടങ്ങിവരുന്നതിനിടയിലാണ് തെരുവുനായയുടെ കടിയേറ്റത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം പേവിഷബാധയാണോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സ്ഥിരീകരണം നടത്തിയിട്ടില്ല.
പോസ്റ്റ്മോർട്ടം നടപടിയുൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പേവിഷബാധയേറ്റ് മരിച്ചതാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ സാദിക്കൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
Death | വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പള്ളിയിലെ പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.