നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Metro‍ | മെട്രോ പില്ലറില്‍ കാറിടിച്ച് മറിഞ്ഞ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി; ദുരൂഹത

  Kochi Metro‍ | മെട്രോ പില്ലറില്‍ കാറിടിച്ച് മറിഞ്ഞ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി; ദുരൂഹത

  അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതാണ് ദുരൂഹത ഉയര്‍ത്തുന്നത്.

  • Share this:
   കൊച്ചി: കളമശ്ശേരിയില്‍ മെട്രോ(Metro) പില്ലറില്‍ കാറിടിച്ച്(Accident) യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന(22)യാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് നേരിയ പരിക്കേറ്റു. എന്നാല്‍ അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതാണ് ദുരൂഹത ഉയര്‍ത്തുന്നത്.

   എറണാകുളത്ത് നിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്‍ പൊലീസിനോട് പറഞ്ഞത്. അയാളെ പരിചയമില്ലെന്നും സല്‍മാന്‍ പൊലീസിന് മൊഴി നല്‍കി.

   പുലര്‍ച്ചെ 1.50 ഓടെ ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മെട്രോ പില്ലറായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കര്‍ തകര്‍ന്നത്. മൂന്നാമനെ കണ്ടെത്താനായാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

   പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

   Also Read-Lightning | വിദ്യാര്‍ത്ഥിയുടെ കാല് തുളച്ച് മിന്നല്‍; കാലില്‍ ദ്വാരം; ഗുരുതര പരിക്ക്

   കോഴിക്കടയില്‍ വെച്ച് മദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു;വ്യാജമദ്യമെന്ന് സൂചന; ദ്രാവകവും ഗ്ലാസ്സുകളും കണ്ടെടുത്തു

   വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു (42), ചന്തക്കുന്നില്‍ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43) എന്നിവരാണ് മരിച്ചത്.

   തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് നിഷാന്ത് കുഴഞ്ഞ് വീണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു.

   ഇരുവരും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയില്‍ വച്ചാണ് മദ്യം കഴിച്ചിരുന്നത്. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇരുവരും താലൂക്ക് ആശുപത്രിയിലേക്ക് പോയി. വഴി മധ്യേ ബൈക്കില്‍ നിന്ന് കുഴഞ്ഞു വീഴുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

   Also Read-'കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല, നല്ല രീതിയില്‍ ജീവിക്കാനാണ് പഠിക്കേണ്ടത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

   താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജിലേക്ക് കാെണ്ടു പോയി. നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് അയച്ച് കൊടുത്തിട്ടുണ്ട്.
   Published by:Jayesh Krishnan
   First published: