• HOME
 • »
 • NEWS
 • »
 • kerala
 • »
 • Liver Transplant | ആശാവർക്കറായ യുവതി സഹോദരന് കരൾ പകുത്തു നൽകി; കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും കരൾമാറ്റ ശസ്ത്രക്രിയ

Liver Transplant | ആശാവർക്കറായ യുവതി സഹോദരന് കരൾ പകുത്തു നൽകി; കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും കരൾമാറ്റ ശസ്ത്രക്രിയ

രാത്രി 11ഓടെ കരൾമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രൺദീപിനെ ഐസിയുവിൽ നിരീക്ഷണത്തിലാക്കി. രൺദീപിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും 48 മണിക്കൂർ നിരീക്ഷണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു

Deepthi-Randeep

Deepthi-Randeep

 • Share this:
  കോട്ടയം: ഹൈക്കോടതി അഭിഭാഷകനായ യുവാവിന് കരൾ പകുത്തു നൽകി ആശാവർക്കറായ സഹോദരി. കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ. വൈക്കം തലയോലപ്പറമ്ബ് ബ്രഹ്മമംഗലം പുതുവേലില്‍ രണദീപിന്‍റെ (43) കരള്‍മാറ്റ ശസ്ത്രക്രിയയാണ് ശനിയാഴ്ച നടന്നത്. ഇദ്ദേഹത്തിന്‍റെ സഹോദരിയും ചെമ്ബ് പഞ്ചായത്തിലെ ആറാം വാര്‍ഡ് ആശ വര്‍ക്കറുമായ ചെമ്ബ് പരവനാട്ടുചിറയില്‍ ദീപ്തിയുടെ (40) കരളാണ് രൺദീപിനായി ഡോക്ടർമാർ തുന്നിച്ചേര്‍ത്തത്.

  ശനിയാഴ് രാവിലെ ആറു മണിയോടെയാണ് കരൾമാറ്റ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചത്. ആദ്യം ദാതാവില്‍നിന്ന് കരള്‍ എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. വൈകിട്ട് ആറു മണിയോടെയാണ് കരള്‍ രണദീപിന്‍റെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചത്. ഇത് ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. രാത്രി 11ഓടെ കരൾമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രൺദീപിനെ ഐസിയുവിൽ നിരീക്ഷണത്തിലാക്കി. രൺദീപിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും 48 മണിക്കൂർ നിരീക്ഷണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് രണ്ടാമത്തെ ശസ്ത്രക്രിയയും ചെയ്തത്.

  Also Read- Liver Transplantation |  കരൾമാറ്റിവെച്ചയാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ദമ്പതികളുമായി സംസാരിക്കാനായെന്ന് മന്ത്രി വാസവൻ 

  ഡോക്ടര്‍മാരായ ഡൊമിനിക് മാത്യു, ജീവന്‍ ജോസ്, തുളസി കോട്ടായി, ഓങ്കോളജി സര്‍ജന്‍ ഡോ. ടി.വി. മുരളി, ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസ് സ്റ്റാന്‍ലി, ഡോ. മനൂപ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷീല വര്‍ഗീസ്, ഡോ. അനില്‍, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്സ് സുമിത, നഴ്സുമാരായ അനു, ടിന്‍റു, ജീമോള്‍, തിയറ്റര്‍ ടെക്നീഷ്യന്മാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുള്ളത്. ഇവരെല്ലാവരും കരള്‍മാറ്റ ശസ്ത്രക്രിയയില്‍ പ്രത്യേക പരിശീലനം നേടിയവരാണ്. ഇവര്‍ക്കൊപ്പം എറണാകുളം അമൃത ആശുപത്രിയിലെ ഡോ. സുധീന്ദ്രന്‍, ഡോ. ദിനേശ്, ഡോ. രേഖ എന്നിവരും സംഘത്തിലുണ്ട്.

  കഴിഞ്ഞ ജനുവരി 14ന് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ ആദ്യമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നു. തൃശൂര്‍ വേലൂര്‍ സ്വദേശി സുബീഷിനാണ് ആദ്യത്തെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.

  കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സജ്ജം

  കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് (Liver Transplant) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് (Thiruvananthapuram Medical College) സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്‌പ്ളാന്‍റ് ടീം ഇതുസംബന്ധിച്ച്‌ കഴിഞ്ഞ രണ്ടു മാസത്തില്‍ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു.

  ഈ ആക്ഷന്‍ പ്ലാന്‍ പ്രകാരം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച്‌ പരിശീലനം പൂര്‍ത്തിയാക്കി വരുന്നു. കൂടുതല്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം തുടരുന്നതാണ്.

  Also Read- Liver transplant | കരൾ മാറ്റം വിജയം; സുബിഷും പ്രവിജയും വീട്ടിലേക്ക് മടങ്ങി

  സ്വീകര്‍ത്താക്കളുടെ വിശദമായ ടെസ്റ്റുകളും മറ്റും പുരോഗമിക്കുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ട്രാന്‍സ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കുന്നതാണ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്ക് മന്ത്രി എല്ലാ ആശംസകളും നല്‍കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.

  ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രണ്ട് ഡോ. നിസാറുദീന്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. രമേഷ് രാജന്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, അനസ്തീഷ്യാ വിഭാഗം മേധാവി, ഡോ. ലിനറ്റ് മോറിസ്, കെ. സോട്ടോ എക്സി. ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഇന്റന്‍സിവിസ്റ്റ് ഡോ. അനില്‍ സത്യദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
  Published by:Anuraj GR
  First published: